കാസര്‍കോട്: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ പൊതിച്ചോറ്’ പദ്ധതിയുടെ ഭാഗമായി കാറ്ററിങ് സ്റ്റാളുകളിലും ഐആര്‍സിടിസി ഭക്ഷണശാലകളിലുമാണ് പരിശോധന നടന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും താലയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വന്ദേഭാരത് ബേസ് കിച്ചണിലും പരിശോധന നടന്നു. പരിശോധനയില്‍ മോശമായതൊന്നും കണ്ടെത്താനായില്ല. റെയില്‍വേ സ്റ്റേഷന്‍ എസ്എച്ച് ഒ റെജികുമാര്‍, എസ്.ഐ എംവി പ്രകാശന്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ശശി, ടൗണ്‍ എസ്‌ഐ പ്രകാശന്‍, റെയില്‍വേ എ.എസ്.ഐ പ്രദീപ്, ഇന്റലിജന്‍സ് സിപിഒ ജ്യോതിഷ് ജോസ്, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി ദേവി, മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.









