ബാംഗ്ലൂര്‍ സന്ദര്‍ശകര്‍ക്ക് ഡബിള്‍ ഡക്കര്‍ എ സി ബസ്സുമായി കര്‍ണ്ണാടക കെ എസ് ആര്‍ ടി സി

ബാംഗ്ലൂര്‍: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യാത്രക്കാര്‍ക്കു നഗരക്കാഴ്ച കാണാനുള്ള സംവിധാനം ബാംഗ്‌ളൂരില്‍ ഒരുക്കുന്നു.
ഡബിള്‍ഡക്കര്‍ എ സി ബസ്സുകളിലാണ് ഇതിനുള്ള സംവിധാനം ഒരുക്കുക. 10 എ സി ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ ഇത്തരത്തില്‍ മാര്‍ച്ചില്‍ സര്‍വ്വീസാരംഭിക്കും. ശിവാജി നഗര്‍- മജസ്റ്റിക്, അത്തിബെലെ-മജസ്റ്റിക്, സില്‍ക്ക് ബോഡ്- ടിന്‍ ഫാക്ടറി റൂട്ടുകളിലാണ് സര്‍വ്വീസ് നടത്തുന്നത്. സന്ദര്‍ശകര്‍ക്കു പ്രത്യേക പാക്കേജിനു ടൂറിസം വകുപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1997ല്‍ ബി എം ടി സി ബാംഗ്ലൂരില്‍ ഡബിള്‍ ഡക്കര്‍ സര്‍വ്വീസാരംഭിച്ചിരുന്നു. ഇത്തരം ബസ്സുകള്‍ക്ക് അപകടം പതിവായതിനെത്തുടര്‍ന്നു പിന്നീടവ ഉപേക്ഷിക്കുകയായിരുന്നു. വാടക ബസ്സുകളാണ് സര്‍വ്വീസിനുപയോഗിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page