12 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി;സ്ത്രീയുൾപ്പെടെ 5 പേർ പിടിയിൽ; പീഡിപ്പിച്ചവരിൽ 3 പേർ കുട്ടികൾ

ന്യൂഡൽഹി: ഡൽഹിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച്‌ നല്‍കിയതെന്നും പൊലീസ് പറഞ്ഞു. കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.ജനുവരി ഒന്നിനാണ് സംഭവം. ഡല്‍ഹി സദര്‍ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള സ്റ്റാളിലെ തൊഴിലാളികളാണ് മറ്റ് പ്രതികള്‍. പുതുവത്സരം ആഘോഷിക്കാൻ ഒരു പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കാൻ ചായക്കട ഉടമ, പ്രാദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് പ്രതികള്‍ രാത്രി തങ്ങാൻ വേണ്ടി പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ പ്ലാസ്റ്റിക് ടാര്‍പോളിൻ ഉപയോഗിച്ച്‌ താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മിച്ചു. അടുത്ത ദിവസം യുവതി 12 വയസുകാരിയെ കണ്ടുമുട്ടി. സ്ക്രാപ്പ് പെറുക്കിയാണ് പെണ്‍കുട്ടിയും ജീവിച്ചിരുന്നത്. ഖുര്‍ഷിദ് മാര്‍ക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നല്‍കാമെന്നും പറഞ്ഞ് സ്ത്രീ പെണ്‍കുട്ടിയെ സമീപിച്ചു.

പെണ്‍കുട്ടി പ്രദേശത്തെത്തുമ്പോൾ പ്രതികളായ നാല് പേരും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ മടങ്ങിയ പെണ്‍കുട്ടി രണ്ട് ദിവസം ആരോടും ഒന്നും പറഞ്ഞില്ല. ജനുവരി അഞ്ചിന് സദര്‍ ബസാറില്‍ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോള്‍ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിക്കുകയും വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് മണിക്കൂറുകള്‍ക്കകം നടപടിയെടുക്കുകയും യുവതി ഉള്‍പ്പെടെ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ എത്തിച്ചുകൊടുക്കാൻ പ്രതി പണം നല്‍കിയതായി പൊലീസ് കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page