കാസർകോട് കാടകം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു. വോട്ടിങ്ങിൽ വ്യാപകമായി കള്ള വോട്ട്
ചെയ്യുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് . തിരഞ്ഞെടുപ്പ് ബഹിഷ്കരിചവർ പ്രതിഷേധ പ്രകടനം നടത്തി പ്രിസൈഡിങ് ഓഫീസർ എന്നിവർക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞു. ഇടതുമുന്നണിയിൽ ഉടലെടുത്ത അഭിപ്രയഭിന്നത മുന്നണി സ്ഥാനാർത്ഥികൾക്ക് പരാജയ ഭീഷണിയുയർത്തി യിരുന്നുവെന്നു പറയുന്നു. അതു മറികടക്കാനാണ് ദേലമ്പാടി, കുമ്പഡാജെ, ബെള്ളൂർ, മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകളിൽ നിന്നു അംഗങ്ങൾ അല്ലാത്ത നൂറു കണക്കിന് ആളുകൾ എത്തി വോട്ട് ചെയ്‌തെന്ന് പ്രതിഷേതക്കാർ അറിയിച്ചു.