എം.ഡി.എം.എ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കൽപ്പറ്റ:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്.

വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനില്‍ വച്ച്‌ വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page