ഏകസിവില്‍കോഡ്‌ സിപിഎം മാറ്റി നിര്‍ത്തി; ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ച്  കോണ്‍ഗ്രസ്സ്

കാസര്‍കോട്‌: കോഴിക്കോട്‌ സംഘടിപ്പിച്ച ഏക സിവില്‍ കോഡ്‌ സെമിനാറില്‍ നിന്ന്‌ സി പി എം അകറ്റി നിര്‍ത്തിയ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് കോണ്‍ഗ്രസ്സ് നടത്തുന്ന സെമിനാറിലേക്ക്‌ ക്ഷണം. ഈ മാസം 22 ന്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്കാണ്‌ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിച്ചത്. കോഴിക്കോട്‌ ഡി സി സി പ്രസിഡന്‍റ് പ്രമീൺ കുമാറാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. ജനസദസ്സ് എന്ന പേരിലാണ്‌ കോണ്‍ഗ്രസ്സ് സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്ക്‌ …

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബദിയഡുക്ക പൊലീസ് കേസെടുത്തു. സദാനന്ദ-ദേവകി ദമ്പതികളുടെ മകനാണ്. പ്രഫുല്ലയാണ് ഭാര്യ. കവിതാ കുമാര്‍, ബി.പി.മഞ്ജുനാഥ, നളിനാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.

ഉമ്മന്‍ചാണ്ടിക്ക് കാസർകോടിനോട് പ്രത്യേക മമത

പെരിയ: വിട പറഞ്ഞ കേരളത്തിന്‍റെ  ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക്‌ കാസർകോടുമായി ഉണ്ടായിരുന്നത്   അടുത്ത ബന്ധം. കാസർകോട് പെരിയയെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയെപ്പോലെ തന്നെ അദ്ദേഹം ഏറെ സ്‌നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. കാസര്‍കോട്‌ ജില്ലയില്‍ വരുമ്പോഴെല്ലാം പെരിയ സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങാറുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന പരേതനായ പി ഗംഗാധരന്‍ നായരുമായുള്ള സുദൃഢ ബന്ധമായിരുന്നു അതിന്  പ്രധാന കാരണം. ഉമ്മന്‍ചാണ്ടിയുടെ വലം കൈയായിട്ടായിരുന്നു ഗംഗാധരന്‍ നായര്‍ അറിയപ്പെട്ടിരുന്നത്‌. മാത്രമല്ല കാസര്‍കോട്ടെ അദ്ദേഹത്തിന്റെ …

ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ മാതാവ് സുജാത കമ്പനിയില്‍ നിന്ന് ഉച്ച ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. മൃതദേഹം പൊലീസ് ജനറലാശുപത്രിയിലേക്ക് മാറ്റി. ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊളത്തൂര്‍ സ്വദേശി മനോഹരനാണ് ഭര്‍ത്താവ്. ഇയാള്‍ ഗള്‍ഫിലാണ്. അഞ്ചുവര്‍ഷം മുമ്പാണ് വിവാഹിതയായത്. മക്കളില്ല. കിരണ്‍ …

വീടിന്റെ മുകളിലുള്ള സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീട്ടില്‍ വച്ചാണ് അപകടം. വീട്ടുകാരറിയാതെ കുട്ടി ടെറസില്‍ കയറുകയായിരുന്നു. നടന്നുപോകവേ അബദ്ധത്തില്‍ സ്വിമ്മിങ് പൂളില്‍ വീഴുകയായിരുന്നു. കുട്ടിയ കാണാത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി …

ചുറ്റും വെള്ളം, വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍

തൃക്കരിപ്പൂര്‍: ചുറ്റും വെള്ളക്കെട്ട് കാരണം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് പിലിക്കോട് പഞ്ചായത്തിലെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍. മഴ തുടങ്ങിയതുമുതല്‍ വെള്ളക്കെട്ടിലാണ് പൂവത്തുവയലിലെ ഇരുപതോളം കുടുംബങ്ങള്‍. വെള്ളം ഒഴിഞ്ഞുപോകാന്‍ വഴിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ തോണിയിറക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ചന്തേരയിലെ പി.വി. ലക്ഷ്മനാണ് തോണിയെത്തിച്ച് കുട്ടികളെയും മാറ്റും റോഡരികിലെത്തിച്ചത്. അരയോളം വെള്ളത്തില്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും നടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തോണിയെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ പത്തുദിവസമായി തിമര്‍ത്തുപെയ്യുന്ന മഴയെ തുടര്‍ന്ന് വിദ്യാലയം, പൊതുവിതരണകേന്ദ്രം, ആശുപത്രി തുടങ്ങി അത്യാവശ്യ പോക്കുവരവിനുപോലും …

കാഞ്ഞങ്ങാട്ട് സി.പി.എം പ്രവര്‍ത്തകനു കുത്തേറ്റു, പിന്നില്‍ ആര്‍.എസ്.എസ് എന്ന് സിപി.എം

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എസി നഗര്‍ ആദിവാസി കോളനി കോളനിയ്ക്ക് സമീപം സിപി.എം പ്രവര്‍ത്തകന് കുത്തേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ അക്രമിസംഘം ബിയര്‍ ബോട്ടില്‍ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച സഹോദരന്‍ ഉണ്ണിക്കും അമ്മ ഗൗരിക്കും പരിക്കേറ്റിണ്ട്. …

ജനനായകന് വിട

ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.അർബുദ ബാധിതനായി ബാംഗ്ളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ജനകീയനായ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സംസ്ഥാന വികസനത്തിന് കുതിപ്പേകുന്ന നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സ്വീകാര്യനായിരുന്നു പ്രിയപ്പെട്ടവർ സ്നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിച്ചിരുന്ന ഉമ്മൻ ചാണ്ടി. ഏത് സാധാരണക്കാരനും എന്ത് പ്രശ്നത്തിലും എപ്പോഴും അദ്ദേഹത്തെ സമീപിക്കാൻ കഴിയുമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം കണ്ടെത്താൻ ജന സമ്പർക്ക …

ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ഗ്രാൻഡ് മാസ്റ്റർ അക്കാഡമി  ഓവറോൾ ചാമ്പ്യന്മാർ

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി  ഓവറോൾ ചാമ്പ്യന്മാരായി. മൈക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുമായി 60 ഓളം കായിക താരങ്ങൾ അണിനിരന്നു.  ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ അക്കാഡമിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഡോ. എം. കെ.രാജശേഖരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വുഷു അസോസിയേഷൻ ജോയിന്റ് സെക്രട്ടറി  ടി കുഞ്ഞി …

ഇൻഷൂറൻസ് ഏജന്റ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ; പ്രതിയെ പൊലീസ് പിടികൂടിയത് തന്ത്രപരമായി

െ ഇൻഷുറൻസ് ഏജന്റ് ചമഞ്ഞു വ്യാപാരിയിൽ നിന്ന് 65 ലക്ഷം തട്ടിയെടുത്ത ബീഹാർ സ്വദേശി ഓംകുമാർ റോയിയെ റിമാൻഡ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ വച്ചാണ് ഗുരുഗ്രാം സൈബർ പോലീസിന്റെ സഹായത്തോടെ തന്ത്രപരമായി കാസർകോട് സൈബർ പോലീസ് ടീം അറസ്റ്റ് ചെയ്തത്. ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉദുമയിലെ വ്യാപാരിയിൽ നിന്ന് പലതവണയായി 65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.2022 ലാണ് കേസിനാസ്‌പദമായ സംഭവം. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന …