മംഗളൂരുവില്‍ ബൈക്ക് അപകടം, കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

മംഗളൂരൂ: കര്‍ണാടകയിലെ ബൈക്ക് അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ എഞ്ചിനീറിങ് വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്. നൂര്‍ മുഹമ്മദിന്റെയും താഹിറയുടെയും മകനാണ്. ബുധനാഴ്ച രാവിലെ അഡയാര്‍ സഹ്യാദ്രി കോളജിന് മുന്നില്‍ വച്ചാണ് അപകടം നടന്നത്. പടിലില്‍ നിന്ന് വളച്ചിലിലെ കോളേജിലേക്ക് ബൈക്കില്‍ വരുന്നതിനിടേ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ട്രാഫിക് പോലീസെത്തി വെന്‍ലോക് …

ലോക്സഭാ തിരഞ്ഞെടുപ്പ്: മുന്നണി വിപുലീകരിച്ച് പ്രതിപക്ഷം ഐക്യം ഉറപ്പിക്കാന്‍ ബിജെപി; മുന്നൊരുക്കം തകൃതി

ന്യൂഡല്‍ഹി: അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎ മുന്നണിയുടെ നേതൃത്വത്തില്‍ ബംഗ്ലുരൂവില്‍ വിശാല പ്രതിപക്ഷ കൂട്ടായ്മ യോഗം ചേര്‍ന്ന് ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. 26 പാര്‍ട്ടികളാണ് ഈ കൂട്ടായ്മയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ്ക ഇന്‍ക്ലുസീവ് അലയന്‍സ് അഥവാ ഇന്ത്യ (INDIA) എന്നാണ് കൂട്ടായ്മക്ക് പേരിട്ടിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മ യോജിപ്പിന്റെ മേഖലകള്‍ ചര്‍ച്ച ചെയ്യുകയും അടുത്ത യോഗം മുംബൈയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. മുന്നണി കണ്‍വീനറെയും 11 …

നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടം

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഫോര്‍ച്യുണര്‍ കാര്‍ അപകടത്തില്‍ പെട്ടത്. കാറിനകത്ത് കുടുങ്ങിയ യാത്രക്കാരനെ പരിസരവാസികളാണ് പുറത്തെടുത്തത്. ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മതില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പണിത കുഴിയിലേക്കാണ് കാര്‍ തലകുത്തനെയായി മറിഞ്ഞത്. കാര്‍ ഭാഗീകമായി തകര്‍ന്നു. ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി പലയിടത്തും റോഡരികില്‍ കുഴിയെടുത്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ സുരക്ഷാ വേലിയോ മുന്‍കരുതല്‍ ബോര്‍ഡുകളെ …

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരണപ്പെട്ടു

പയ്യന്നൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരണപ്പെട്ടു. പയ്യന്നൂരിലാണ് സംഭവം. കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തില്‍ താമസിക്കുന്ന യു സതീശന്റെയും രാധികയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരണപ്പെട്ടത്. 49 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെഅഞ്ചു മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ജില്ലയിലെ ഇരിക്കൂര്‍ ചേടിച്ചേരിയിലാണ് അപകടം. ഇരിക്കൂര്‍ ചേടിച്ചേരി എ.എല്‍.പി സ്‌കൂളിന് സമീപം ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറില്‍ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാര്‍പ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണംവിട്ട ബസ് സ്‌കൂളിന് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ ഭാഗം തകര്‍ന്നു. വിദ്യാര്‍ത്ഥികളടക്കം ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യില്‍, ഇരിക്കൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ …

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കരൺ അദാനി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച്  പ്രമുഖ വ്യവസായിയും അദാനി തുറമുഖ പദ്ധതികളുടെ സി.ഇ.ഒയുമായ കരൺ അദാനി. കേരളത്തിന്‍റെ പുരോഗതിക്ക് വഴിയൊരുക്കുകയും  വിഴിഞ്ഞം  അദാനി തുറമുഖ പദ്ധതിക്ക് തറകല്ലിടുകയും ചെയ്ത മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായും കരൺ അദാനി ട്വീറ്റ് ചെയ്തു. ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കരൺ അദാനിയുടെ  ട്വീറ്റ്.

ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണം, മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസ്

ബേക്കല്‍: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് ദമ്പതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പൊലീസ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചു. മരണവുമായി ബന്ധമുണ്ടെന്ന് സംശയമുയര്‍ന്ന ദമ്പതികളെ നിരന്തരമായി ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടി. പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് ദമ്പതികളില്‍ നിന്ന് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ നുണ പരിശോധനയിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂവെന്നും അന്വേഷണ സംഘം കരുതുന്നു.ഈ സാഹചര്യത്തിലാണ് നുണ പരിശോധനക്കു വിധേയമാക്കാന്‍ തീരുമാനിച്ചതെന്നു ഡിവൈ.എസ്.പി …

കോഴിക്കോട് പുതിയപാലത്ത് വൻ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം.ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ് കവറിംഗ് യൂണിറ്റ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.ആളപായമില്ല. കെട്ടിടത്തിന്‍റെ രണ്ടും മൂന്നും  നിലകൾ പൂർണ്ണമായും തീപിടിത്തത്തിൽ കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ഹൈദ്രബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കര്‍ഷകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തന്റെ തോട്ടത്തിനു കാവലിരുന്നപ്പോള്‍ അജ്ഞാതര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തക്കാളി വില കുതിയ്ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജൂലായ് …

ഉമ്മൻചാണ്ടിക്ക് അന്ത്യോപചാരം അപർപ്പിക്കാൻ രാഹുൽ ഗാന്ധി എത്തും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.