മയക്കുമരുന്ന് ചേര്‍ത്ത് ചോക്ലൈറ്റ് വില്‍പന, മംഗളൂരുവിലെ കടകളില്‍ നിന്ന് 100 കിലോ ചോക്ലൈറ്റ് പിടിച്ചെടുത്തു

മംഗളൂരു: നഗരത്തിലെ രണ്ടിടങ്ങളില്‍ വില്‍പന നടത്തുകയായിരുന്ന 100 കിലോ മയക്ക് മരുന്ന് ചേര്‍ത്ത ചോക്ലേറ്റ് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പാണ്ഡേശ്വര്‍ പോലീസ് നഗരത്തിലെ രണ്ടുകടകളില്‍ നിന്നാണ് ചോക്ലൈറ്റ് കണ്ടെത്തിയത്. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു കടയിലും ഉത്തര്‍പ്രദേശ് സ്വദേശി ബെച്ചന്‍ സോങ്കര്‍ നടത്തുന്ന മറ്റൊരു പെട്ടിക്കടയിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇരുവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ചോക്ലേറ്റുകളുടെ സാമ്പിളുകള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.

വൈദ്യ പരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു; യുവാവിനെ കീഴ്‌പ്പെടുത്തിയത് ജീവന്‍ പണയം വച്ച്

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. ജീവനക്കാരെയും കൊണ്ടുവന്ന പോലീസുകാരെയും ആക്രമിച്ചു. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ജീവന്‍ പണയം വച്ചാണ് കീഴ്‌പ്പെടുത്തിയത്. കണ്ണൂര്‍ ചാലക്കാട് പൊന്നന്‍പാറ സ്വദേശി ഷാജിത്ത് (46) ആണ് ആശുപത്രിയില്‍ അക്രമം അഴിച്ച് വിട്ടത്. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ആദ്യം കൊയിലാണ്ടി പോലീസ് സ്റ്റേഷനിന്‍ ഓടിക്കയറിയ ഇയാള്‍ എനിക്ക് പണംതരാനുള്ള ആള്‍ ഇവിടെയുണ്ടെന്ന് …

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ;ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്സ്

എർണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ്സിന്‍റെ പരാതി. തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ലൈവിൽ വന്നാണ് വിനായകൻ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ‘’ആരാണ് ഉമ്മൻചാണ്ടി? ‘’മാധ്യമ പ്രവർത്തകരോട് ആണ് എന്‍റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. ‘’ഉമ്മൻചാണ്ടി മരിച്ചതിന് ഞങ്ങൾ എന്ത് ചെയ്യണം എന്നൊക്കയായിരുന്നു നടന്‍റെ അധിക്ഷേപകരമായ ചോദ്യങ്ങൾ.’’ മാധ്യമങ്ങൾ ഇത് അവസാനിപ്പിക്കമെന്നും വിനായകൻ പറഞ്ഞിരുന്നു. നടന്‍റെ ലൈവിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ  കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ …

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം തുറന്നു, ഇനി ദേശീയപാതയില്‍ സുഖയാത്ര

നീലേശ്വരം: നിര്‍മാണം പൂര്‍ത്തിയായ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ദേശീയ പാതാ അതോറിറ്റി നല്‍കിയ താല്‍ക്കാലിക പൂര്‍ത്തീകരണ കത്ത് കണക്കിലെടുത്താണ് കളക്ടര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ ഉത്തരവായത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാലം തുറന്നുകൊടുത്തത്. ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പുനിത്കുമാറും സ്ഥലത്തെത്തിയിരുന്നു. പാര്‍സല്‍ ലോറിയെയാണ് ആദ്യമായി കടത്തിവിട്ടത്. പിന്നീട് കെ.എസ്.ആര്‍ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും ഓടിത്തുടങ്ങി. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് കാണാന്‍ നാട്ടുകാരും ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു. വാഹനങ്ങളെ വഴിതിരിച്ചുവിടാന്‍ …

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; നാല് പേരിൽ നിന്നായി രണ്ടര കോടിയുടെ സ്വർണ്ണം പിടികൂടി   

കോഴിക്കോട് : ശരീരത്തിനുള്ളിൽ വെച്ച് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലമതിക്കുന്ന നാലരക്കിലോഗ്രാം സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ്  ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ബുധനാഴ്ച രാത്രിയും വ്യാഴം  രാവിലെയുമായി  ദുബായിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ   നാലു യാത്രക്കാരിൽ നിന്നുമാണ് 4580 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടിയത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ  പാലക്കാട്‌ കൂറ്റനാട് സ്വദേശിയായ   പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്നും  1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും,  എയർ …

പള്ളിക്കര റെയിൽവേ മേൽപ്പാലം താത്കാലികമായി തുറന്നുകൊടുക്കാൻ ഉത്തരവ്

നീലേശ്വരം : പള്ളിക്കര റെയിൽവേ മേൽ പാലത്തിലൂടെ താൽക്കാലികമായി ഗതാഗത സൗകര്യമൊരുക്കാൻ കാസർകോട് ജില്ലാ കലക്ടറുടെ ഉത്തരവ്. പള്ളിക്കര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പാലത്തിലൂടെ ഗതാഗത സൗകര്യമൊരുക്കുന്നതെന്ന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പ ശേഖരൻ വ്യക്തമാക്കി. ഇതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ താൽക്കാലിക പൂർത്തീകരണ കത്ത് ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്ജൂലായ് 20, രാവിലെ 7 മണിമുതൽ പാലത്തിലൂടെ വാഹനങ്ങൾ ഓടാം. പള്ളിക്കര റെയിൽവേ ഗേറ്റ് ജൂലൈ …

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദ‍ർശനം നിമിത്തമായി ; ഇന്ത്യയിൽ നിന്ന് കടത്തികൊണ്ട് പോയ 105 പുരാവസ്തുക്കൾ തിരികെ നൽകി  അമേരിക്ക

ന്യൂഡൽഹി:  ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തികൊണ്ട് പോയ അമൂല്യമായ 105 പൗരാണിക ശിൽപ്പങ്ങളും ബിംബങ്ങളും തിരികെ നൽകി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് കടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയത്.ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുരാവസ്തുക്കൾ യു.എസ് അധികൃതർ പുരാവസ്തുക്കൾ കൈമാറിയത്.  യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ എന്നിവർ പുരാവസ്തുക്കൾ ഏറ്റുവാങ്ങി.രണ്ടാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് …

കല്ലപ്പള്ളിയില്‍ മണ്ണിടിച്ചല്‍, റോഡിലേക്ക് മണ്ണ് വീണ് ഗതാഗതം സ്തംഭിച്ചു

പാണത്തൂര്‍: കല്ലപ്പള്ളി സുള്ള്യ റോഡില്‍ മണ്ണിടിച്ചല്‍. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ബാട്ടോളി ഭാഗത്ത് കുന്നിടിഞ്ഞ് കല്ലും മണ്ണും റോഡില്‍ വീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.ഈ പ്രദേശത്തോട് അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയില്‍ എല്ലാവര്‍ഷവും മണ്ണിടിച്ചിലുണ്ടാവാറുണ്ട്. രണ്ടുവര്‍ഷം മുമ്പ് കല്ലപ്പള്ളി പ്രദേശത്ത് ഒരുകിലോമീറ്ററില്‍ ഭൂമി പിളര്‍ന്നിരുന്നു. ജിയോളജി വകുപ്പ് പരിശോധിച്ചെങ്കിലും അമിതമഴയാണ് കാരണമെന്നാണ് കണ്ടെത്തിയത്.

ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം; ഉമ്മൻചാണ്ടിയുടെ സംസ്കാരം മതാചാര പ്രകാരം നടക്കും

തിരുവനന്തപുരം : അന്തരിച്ച മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.എന്നാൽ ബഹുമതി വേണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു. മതാചാര പ്രകാരം സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതു ഭരണ വകുപ്പിനെ  രേഖാമൂലം അറിയിച്ചു. ഉമ്മൻചാണ്ടിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ കുടുംബത്തിൽ ഭിന്നാഭിപ്രായം ഉയർന്നതിനാൽ ഒരിക്കൽകൂടെ നിലപാട് അറിക്കാൻ …

മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം; ബി.ജെ.പിയുടെ മഹാസമ്പര്‍ക്ക പരിപാടിക്കു കാസര്‍കോട് തുടക്കം

കാസര്‍കോട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട്ടും തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കാസര്‍കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ടൗണിലെത്തുന്ന ജനങ്ങളെയും സമീപിച്ചു കേന്ദ്രസര്‍ക്കാര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിവരിക്കുകയും ജനങ്ങളുടെ പ്രതീക്ഷ ആരായുകയും ചെയ്തു. ടൗണിലെ പരമാവധി വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു സമ്പര്‍ക്ക പരിപാടി നടത്താനാണ് ലക്ഷ്യം. ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി …