വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: വെല്‍ഡിംഗ് ജോലിക്കിടയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട്, കൊളവയല്‍, മാട്ടുമ്മലിലെ വിനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാവണേശ്വരം, പൊടിപ്പള്ളത്ത് ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സംഭവം. കുഴഞ്ഞ് വീണ വിനീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാട്ടുമ്മലിലെ ഗംഗാധരന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബിന്ദു, വിനോദ്, അനീഷ്.

മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി അഭ്യാസം; തട്ടുകട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ഉദയന്‍(55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് നഗരത്തിലെ മെട്രോ ഓട്ടോ സ്റ്റാന്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലാണ് ഉദയന്‍ കയറിയത്.താഴേക്ക് തെറിച്ചുവീണ ഉദയനെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നയാബസാറിന് സമീപത്തെ തട്ടുകട ജീവനക്കാരനാണ് ഉദയന്‍.

നായാട്ടിനിടയില്‍ യുവാവ് വെടിയേറ്റു മരിച്ചു

മംഗളൂരു: കാപ്പി തോട്ടത്തിലെത്തിയ പന്നികളെ നായാടുന്നതിനിടയില്‍ യുവാവ് വെടിയേറ്റു മരിച്ചു. കെരമക്കി സ്വദേശി സഞ്ജു (33)വാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ചിക്കമംഗ്ളൂരു, ഉള്‍വാകിലു എന്ന സ്ഥലത്താണ് സംഭവം. ഉള്‍വാകിലുവിലെ ഒരു കാപ്പി തോട്ടത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തിയെന്ന വിവരമറിഞ്ഞാണ് നായാട്ടു സംഘം എത്തിയതെന്ന് പറയുന്നു. നായാട്ടിനിടയില്‍ അബദ്ധത്തില്‍ ഉതിര്‍ന്ന വെടിയുണ്ട യുവാവിന്റെ നെഞ്ചിലേക്ക് തുളച്ചു കയറുകയായിരുന്നുവെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ മല്ലന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഴ ശക്തിപ്പെടുന്നു; അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ; മൂന്നുജില്ലകളില്‍ റെഡ് അലേര്‍ട്ട്; കണ്ണൂര്‍, കാസര്‍കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതായി മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്. ബാക്കി കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, …

നടി പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ സുഹൃത്ത് തെലുങ്ക് ടെലിവിഷന്‍ താരം ചന്ദ്രകാന്തിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

നടി പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ സുഹൃത്തും തെലുങ്ക് ടെലിവിഷന്‍ താരവുമായ ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ചന്ദ്രകാന്തിന്റെ പിതാവ് പോലീസില്‍ മൊഴി രേഖപ്പെടുത്തി, കഴിഞ്ഞ രണ്ട് ദിവസമായി താരം വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് പിതാവും പറയുന്നത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടത്. …

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ച ക്രൂരന്‍ ആര്? ഡിഎന്‍എ ടെസ്റ്റ് ഫലവും പ്രതീക്ഷിച്ച് അന്വേഷണ സംഘം, എല്ലാ സാധ്യതകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചതാര്? അക്രമി എങ്ങനെ വീട്ടിലേക്കെത്തി? ആരുടെയെങ്കിലും സഹായം അയാള്‍ക്ക് കിട്ടിയിരുന്നോ? കേരളത്തെ നടുക്കിയ സംഭവത്തില്‍ നാല് ദിവസം പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച വെളുപ്പിനാണ് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി ആക്രമിച്ചശേഷം കമ്മലുമായി അക്രമി സ്ഥലം വിട്ടത്. അതിന് ശേഷം അവശയായ പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു. അവര്‍ അയല്‍വാസിയെ വിവരം അറിയിച്ചു. ഇരുവീട്ടുകാരും കുട്ടിയോട് …

അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് സ്മരണ; കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം; 22ന് എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6 നാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ …

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പമ്പ: ശബരിമലയിലേക്കുള്ള വഴിയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36)ആണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കര്‍ണാടകത്തില്‍ നിന്ന് സംഘമായി എത്തിയ തീര്‍ത്ഥാടകരില്‍ ഒരാളാണ് മരിച്ച സന്ദീപ്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. വിവരത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് പൊലീസ് എത്തി നടപടികള്‍ ആരംഭിച്ചു. വൈകാതെ തന്നെ നടപടികള്‍ തീര്‍ത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വീട്ടുമുറ്റത്ത് വിദേശ പഴവര്‍ഗങ്ങള്‍ തോട്ടം ഒരുക്കി ചുമട്ട് തൊഴിലാളി

കാസര്‍കോട്: വീട്ടുമുറ്റത്തൊരു പഴ വര്‍ഗത്തോട്ടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സന്തോഷത്തിലാണ്വാഴക്കോട്ടെ ചുമട്ട് തൊഴിലാളി കെ.വി രതീഷ്. നമ്മുടെ നാട്ടില്‍ കൂടുതലും കേട്ടിട്ടില്ലാത്ത പഴവര്‍ഗങ്ങളായ മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, അഭിയു, കെപ്പല്‍ ദുരിയാന്‍, സ്റ്റാര്‍ ഫ്രൂട്ട്, അമ്പഴങ്ങ, മട്ടോവ, ലോങ്ങാന്‍, സാന്തോള്‍, ഇലന്ത പഴം, ചാമ്പങ്ങ, പേരക്ക തുടങ്ങി അമ്പതിലധികം പഴവര്‍ഗങ്ങമാണ് രതീഷിന്റെ വീട്ടുമുറ്റത്തെ കൃഷിയിടങ്ങളിലുള്ളത്. വിദേശ പഴവര്‍ഗ്ഗങ്ങളോടുള്ള താല്‍പര്യമാണ് രതീഷിനെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ വര്‍ഷമാണ് 15 സെന്റ് സ്ഥലത്ത് രതീഷ് വീടു നിര്‍മ്മിച്ചത്. കോമ്പണ്ടിലെ …

ഉദുമക്കാരുടെ യുഎഇ കൂട്ടായ്മ; അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ

ഷാര്‍ജ: ഉദുമക്കാരുടെ യുഎഇ കൂട്ടായ്മയായ ഉദുമ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ രാവിലെ 10 മണി മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് പരിപാടി. നീണ്ട ഇടവേളക്ക് ശേഷമാണ് യു എ ഇ യില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്നത്. പ്രൊ കബഡിയില്‍ തിളങ്ങിയ മലയാളി താരങ്ങളായ ആദര്‍ശ് കോഴിക്കോട്, സാഗര്‍ അച്ചേരി, കേരള സംസ്ഥാന താരങ്ങളായ ഷിഹാസ് കൊല്ലം, മന്‍സൂര്‍ കന്തല്‍, സമര്‍ അച്ചേരി, കര്‍ണാടകയിലെ സൂപ്പര്‍ താരങ്ങളായ വിശ്വരാജ്, കലന്തര്‍ ഉഡുപ്പി …

ഓട്ടോ ഡ്രൈവര്‍ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, ബീംബുങ്കാല്‍ അമ്മങ്കോട് തായത്തെ സി.കെ പ്രശാന്ത് (37) ആണ് മരണപ്പെട്ടത്. സി.കെ ഗോപാലന്‍-പരേതയായ കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രമോദ്, വിനോദ്. ബേഡകം പൊലീസ് കേസെടുത്തു.

15 ദിവസം മുമ്പ് കുടുംബസമേതം താമസത്തിനെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനഞ്ച് ദിവസം മുമ്പ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസത്തിനെത്തിയ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, കണ്ണോജയിലെ രാമകൃഷ്ണയുടെ മകന്‍ രാജീവ് കുമാര്‍(32)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി കാസര്‍കോട്ട് ടൈല്‍സ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രാജീവ് കുമാര്‍ രണ്ടാഴ്ച മുമ്പാണ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. രാജീവ് കുമാര്‍ എന്തിനാണ് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. ഇന്നലെ …

ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു; അപകടം പൈപ്പ് ഇറക്കുന്നതിനിടയില്‍

കാസര്‍കോട്: പൈപ്പിടാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ വീണു മരിച്ചു. മംഗ്‌ളൂരു, കൊട്ടാരത്തില്‍ താമസക്കാരനും മഞ്ചേശ്വരം കൊട്‌ലമുഗറു, ബണ്ടാശാലയിലെ രാജേന്ദ്ര ഷെട്ടി (54)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ സുങ്കതക്കട്ടയില്‍ ജീപ്പ് ഡ്രൈവര്‍ ആയിരുന്നു രാജേന്ദ്ര ഷെട്ടി. പിന്നീട് മംഗ്‌ളൂരുവിലേക്ക് താമസം മാറി. വാടകക്ക് കൊടുത്ത വീടിന്റെയും കിണറിന്റെയും അറ്റകുറ്റപ്പണിയുടെ ഭാഗമായി പൈപ്പ് ഇറക്കുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്. സ്ഥലത്തുണ്ടായിരുന്നവരും അയല്‍വാസികളും ഉടന്‍ കിണറിന് മുകളില്‍ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍.ഭാര്യ: …

കാടകം സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, രതീശനും ജബ്ബാറും തമിഴ്‌നാട്ടിലേക്ക് കടന്നു

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി. കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയും സൊസൈറ്റി സെക്രട്ടറിയുമായ കെ. രതീശന്‍, ഇയാളുടെ കൂട്ടാളി കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്നിവരാണ് തമിഴ്‌നാട്ടിലേക്ക് കടന്നത്. ബംഗ്‌ളൂരു, ഹാസന്‍, എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഇരുവരും ഷിമോഗയില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു ഇത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന …

വേലി തന്നെ വിളവ് തിന്നു; കവര്‍ച്ച പോയ 582 ഗ്രാം സ്വര്‍ണ്ണം അടിച്ചുമാറ്റിയ പൊലീസുകാരന്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കവര്‍ച്ച പോയ സ്വര്‍ണ്ണാഭരണത്തില്‍ നിന്ന് 582 ഗ്രാം സ്വര്‍ണ്ണം അടിച്ചുമാറ്റിയ പൊലീസുകാരന്‍ അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ ബങ്കാരപ്പേട്ട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അനില്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ബങ്കാരപേട്ടയിലെ സ്വര്‍ണ്ണ വ്യാപാരിയുടെ 2 കിലോ ഗ്രാം സ്വര്‍ണ്ണം കവര്‍ച്ച പോയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കവര്‍ച്ചക്കാരെ കണ്ടെത്തുകയും 1.408 കിലോ സ്വര്‍ണ്ണം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് പിന്നീട് 582 ഗ്രാം സ്വര്‍ണ്ണം കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം …

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പരിശോധനയില്‍ കസ്റ്റംസും പങ്കെടുത്തു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗള്‍ഫില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. മുഹമ്മദ് നിയാസില്‍ നിന്ന് 479 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കട്ടികളാക്കിയ സ്വര്‍ണ്ണം ഫുഡ്‌പ്രോസസിംഗ് യൂണിറ്റിന് അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. …

തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു; 20 പേർക്ക് പരിക്ക്; അപകടം ഹരിയാനയിൽ

തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 20പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. 60 ഓളം യാത്രക്കാരുള്ള ബസിനാണു തീ പിടിച്ചത്. പുകയും തീയും കണ്ടതോടെ യാത്രക്കാരിൽ ചിലർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു. നിർത്തിയതോടെ തീ അടിയിൽ നിന്ന് ബസിൻ്റെ ഉള്ളിലേക്ക് പടർന്നു. പരിഭ്രാന്തരായ …

ഷാൾ കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്തു; ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് യുവാവ് ജീവനൊടുക്കി

ഷാൾ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. വാക്കേറ്റം രൂക്ഷമായതോടെഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തി. ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുത്തു. തുടർന്ന് ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കൾ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. …