ഉദുമക്കാരുടെ യുഎഇ കൂട്ടായ്മ; അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ

ഷാര്‍ജ: ഉദുമക്കാരുടെ യുഎഇ കൂട്ടായ്മയായ ഉദുമ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കബഡി ഫെസ്റ്റ് നാളെ രാവിലെ 10 മണി മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിലാണ് പരിപാടി. നീണ്ട ഇടവേളക്ക് ശേഷമാണ് യു എ ഇ യില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്നത്. പ്രൊ കബഡിയില്‍ തിളങ്ങിയ മലയാളി താരങ്ങളായ ആദര്‍ശ് കോഴിക്കോട്, സാഗര്‍ അച്ചേരി, കേരള സംസ്ഥാന താരങ്ങളായ ഷിഹാസ് കൊല്ലം, മന്‍സൂര്‍ കന്തല്‍, സമര്‍ അച്ചേരി, കര്‍ണാടകയിലെ സൂപ്പര്‍ താരങ്ങളായ വിശ്വരാജ്, കലന്തര്‍ ഉഡുപ്പി എന്നിവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page