വീട്ടുമുറ്റത്ത് വിദേശ പഴവര്‍ഗങ്ങള്‍ തോട്ടം ഒരുക്കി ചുമട്ട് തൊഴിലാളി

കാസര്‍കോട്: വീട്ടുമുറ്റത്തൊരു പഴ വര്‍ഗത്തോട്ടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സന്തോഷത്തിലാണ്
വാഴക്കോട്ടെ ചുമട്ട് തൊഴിലാളി കെ.വി രതീഷ്. നമ്മുടെ നാട്ടില്‍ കൂടുതലും കേട്ടിട്ടില്ലാത്ത പഴവര്‍ഗങ്ങളായ മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, അഭിയു, കെപ്പല്‍ ദുരിയാന്‍, സ്റ്റാര്‍ ഫ്രൂട്ട്, അമ്പഴങ്ങ, മട്ടോവ, ലോങ്ങാന്‍, സാന്തോള്‍, ഇലന്ത പഴം, ചാമ്പങ്ങ, പേരക്ക തുടങ്ങി അമ്പതിലധികം പഴവര്‍ഗങ്ങമാണ് രതീഷിന്റെ വീട്ടുമുറ്റത്തെ കൃഷിയിടങ്ങളിലുള്ളത്. വിദേശ പഴവര്‍ഗ്ഗങ്ങളോടുള്ള താല്‍പര്യമാണ് രതീഷിനെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ വര്‍ഷമാണ് 15 സെന്റ് സ്ഥലത്ത് രതീഷ് വീടു നിര്‍മ്മിച്ചത്. കോമ്പണ്ടിലെ ബാക്കിയുള്ള സ്ഥലമാണ് കൃഷിക്കായി തെരഞ്ഞെടുത്തത്. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സിലെ ചുമട്ടുതൊഴിലാളിയായ രതീഷ് ജോലിക്ക് പോകുന്നിന് മുമ്പും രാത്രിയിലുമാണ് ഇതിനെ പരിപാലിക്കുന്നത്.
പൂര്‍ണ്ണമായും ജൈവ വളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പല നഴ്‌സറികളില്‍ ചെന്നും ഓണ്‍ലൈന്‍ വഴിയുമാണ് ഇതിന്റെ ചെടികള്‍ വാങ്ങിയത്. വിദേശയിനം മാവുകളും, ചക്ക വര്‍ഗത്തില്‍പ്പെട്ട നാംഗഡാക്കും, ചെമ്പാടാക്കും, പല തരം പ്ലാവുകളും ഉണ്ട്. അത്യാവശ്യം വീട്ടാവശ്യങ്ങള്‍ക്കായുള്ള പച്ചക്കറികളും രതീഷിന്റെ വീട്ടുമുറ്റത്തുണ്ട്. ഇവയെല്ലാം പരിപാലിക്കുമ്പോള്‍ ജീവിതത്തില്‍ കിട്ടുന്ന സന്തോഷം വേറെ തന്നെയാണെന്ന് രതീഷ് പറഞ്ഞു. നമ്മുടെ നാട്ടിലും ഇവയെല്ലാം വിളയിപ്പിച്ച് എടുക്കാന്‍ സാധിച്ച സന്തോഷത്തിലാണ് രതീഷിന്റെ ഭാര്യ ഉഷയും മക്കളായ കാര്‍ത്തിക്കും കാശികയും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page