വേലി തന്നെ വിളവ് തിന്നു; കവര്‍ച്ച പോയ 582 ഗ്രാം സ്വര്‍ണ്ണം അടിച്ചുമാറ്റിയ പൊലീസുകാരന്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കവര്‍ച്ച പോയ സ്വര്‍ണ്ണാഭരണത്തില്‍ നിന്ന് 582 ഗ്രാം സ്വര്‍ണ്ണം അടിച്ചുമാറ്റിയ പൊലീസുകാരന്‍ അറസ്റ്റില്‍. കോലാര്‍ ജില്ലയിലെ ബങ്കാരപ്പേട്ട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അനില്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ബങ്കാരപേട്ടയിലെ സ്വര്‍ണ്ണ വ്യാപാരിയുടെ 2 കിലോ ഗ്രാം സ്വര്‍ണ്ണം കവര്‍ച്ച പോയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കവര്‍ച്ചക്കാരെ കണ്ടെത്തുകയും 1.408 കിലോ സ്വര്‍ണ്ണം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് പിന്നീട് 582 ഗ്രാം സ്വര്‍ണ്ണം കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കേസ് അന്വേഷണ സംഘാംഗമായ അനിലിനെ കാണാതായി. തുടരന്വേഷണത്തിലാണ് സ്വര്‍ണ്ണവുമായി അനില്‍ അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page