നടി പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ സുഹൃത്ത് തെലുങ്ക് ടെലിവിഷന്‍ താരം ചന്ദ്രകാന്തിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

നടി പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ സുഹൃത്തും തെലുങ്ക് ടെലിവിഷന്‍ താരവുമായ ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ചന്ദ്രകാന്തിന്റെ പിതാവ് പോലീസില്‍ മൊഴി രേഖപ്പെടുത്തി, കഴിഞ്ഞ രണ്ട് ദിവസമായി താരം വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് പിതാവും പറയുന്നത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നര്‍സിങ്ങി പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്തുവും പവിത്രയും തമ്മില്‍ പ്രണയത്തിലാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പേരും വിവാഹിതരും കുട്ടികളുമുള്ളവരായിരുന്നു. ഈയിടെയാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയായിരുന്നു പവിത്രയുടെ വിയോഗം.
വീട്ടിലേക്ക് മടങ്ങുംവഴി ആന്ധ്രാപ്രദേശിലെ മഹബൂബ് നഗറിനടുത്ത് ഞായറാഴ്ചയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ത്രിനയനി എന്ന സീരിയലിലൂടെ ഇരുവരും ശ്രദ്ധ നേടുന്നത്. സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടാണ് പവിത്രയും ചന്തുവും വേഷമിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page