മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി അഭ്യാസം; തട്ടുകട ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ ഉദയന്‍(55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് നഗരത്തിലെ മെട്രോ ഓട്ടോ സ്റ്റാന്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലാണ് ഉദയന്‍ കയറിയത്.
താഴേക്ക് തെറിച്ചുവീണ ഉദയനെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നയാബസാറിന് സമീപത്തെ തട്ടുകട ജീവനക്കാരനാണ് ഉദയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page