പെണ്‍കുട്ടികള്‍ ജനിച്ചതില്‍ നിരാശ; 2 കുട്ടികളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
മൈസൂരു: പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമത്തില്‍ 25 വയസുള്ള മാതാവ് എട്ട് ദിവസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അര്‍ബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമ(2)യെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് സയ്യിദ് മുസാവിര്‍ ശനിയാഴ്ച രാവിലെ ജോലിക്ക് പോയ സമയത്താണ് സംഭവം.രണ്ടും പെണ്‍കുട്ടികളായതില്‍ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എ.എസ്.പി സി മാലിക് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ബാനു ഇതേ താലൂക്കിലെ അരെഹള്ളി ഗ്രാമത്തിലെ …