ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം, കാന്റീന്‍ ജീവനക്കാരനെ വിദ്യാര്‍ഥിനികള്‍ കയ്യോടെ പിടികൂടി, പിന്നാലെ അറസ്റ്റ്

മംഗളൂരു: സ്വകാര്യ നഴ്‌സിങ് കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മാസങ്ങളായി ഹോസ്റ്റല്‍ കാന്റീനില്‍ ജോലി ചെയ്യുന്ന
ഹമീദിനെ(21) വിദ്യാര്‍ഥിനികളാണ് കയ്യോടെ പിടികൂടിയത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം കോളേജ് മാനേജ്‌മെന്റും ഹോസ്റ്റല്‍ വാര്‍ഡനും പ്രതിക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ലെന്ന് വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചു. തന്റെ കയ്യില്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നും നടപടിയെടുത്താല്‍ അവ പുറത്തുവിടുമെന്നും ഇയാള്‍ സ്ഥാപന മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. വിദ്യാര്‍ഥിനികള്‍ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും ലഹരിവസ്തുക്കളും കണ്ടെത്തി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ഡപ്യൂട്ടി കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരാക്കിയതായും പിന്നീട് ജാമ്യത്തില്‍ വിട്ടതായും പൊലീസ് പറഞ്ഞു. മംഗളൂരുവിലെ കോളേജ് ഹോസ്റ്റലുകളില്‍ ഇത്തരം ദുരനുഭവങ്ങള്‍ സ്ഥിരമാണെന്നും അധികാരികള്‍ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page