ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ചെങ്കള നാലാംമൈല്‍ മിദാദ്‌നഗറിലെ പാണര്‍കുളം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി (74) അന്തരിച്ചു. പൈവളിക ജാമിഅ അന്‍സാരിയ്യ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി പ്രിന്‍സിപ്പലും പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. തലച്ചോറില്‍ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ
ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
കര്‍ണാടക പുത്തൂര്‍ പാണാജെ കൊറുങ്കിലയിലെ ബാവ മുസ് ലിയാരുടെയും സൈനബയുടെയും മകനാണ്. 1976 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി.
ബാലപുനി പാത്തൂര്‍, വിട്ട്ള ഉക്കുഡ, തൊട്ടി, ഉപ്പിനങ്ങാടി, കുമ്പോല്‍, ബല്ലാ കടപ്പുറം, ആറങ്ങാടി, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, പള്ളിക്കര പൂച്ചക്കാട് ജുമാമസ്ജിദുകളില്‍ മുദരിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 17 വര്‍ഷക്കാലം തൊട്ടി ജുമാമസ്ജിദില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് മാഹിന്‍ മുസ് ലിയാര്‍ തൊട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പൊസോട്ട് ദര്‍സില്‍ അവസാനകാലം വരെ മുദരിസായി പ്രവര്‍ത്തിച്ചു
ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് നഫീഹ് ദാരിമി (മുദരിസ്, സുള്ള്യ ബെള്ളാരെ), ഫാത്തിമ സലീഖ്, ബാബ ഉനൈസ്, സുനൈബ, ഹവ്വ ഉമൈന, അഹമ്മദ് ബിഷ്ര് (ഷാര്‍ജ). മരുമക്കള്‍: അഹമ്മദ് ദാരിമി (ഖത്തീബ്, ബെദിരെ ജുമാമസ്ജിദ്), അബ്ദുല്‍നാസിര്‍ യമാനി (ഖത്തീബ്, എതിര്‍ത്തോട് ജുമാമസ്ജിദ്), മുഹമ്മദ് മുഷ്താഖ് ദാരിമി (മുദരിസ്, പടന്നക്കാട് ദര്‍സ്). സഹോദരങ്ങള്‍: ഷാഹുല്‍ഹമീദ് ദാരിമി, പരേതരായ മൂസ മുസ് ലിയാര്‍, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. ഖബറടക്കം ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം മേല്‍പ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page