രണ്ട് ജില്ലകളിലെ മൂന്നു താലൂക്കുകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച 3 താലൂക്കുകളില്‍ പ്രാദേശിക അവധി. പത്തനം തിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
എന്നാല്‍ അവധി പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല. ഈമാസം 26 ന് ആരംഭിച്ച
ചരിത്ര പ്രസിദ്ധമായ പരുമല പള്ളി പെരുന്നാള്‍ നവംബര്‍ മൂന്നിന് സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കി പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page