നീലേശ്വരം ആലിൻ കീഴിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; കള്ളന്റെ ദൃശ്യം സിസിടിവിയിൽ

കാസർകോട്: പട്ടാപ്പക്കൽ നീലേശ്വരത്ത് വീട് കുത്തിതുറന്ന് കവർച്ച. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രൻ്റെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page