കീം എൻട്രൻസ് എക്സാം: എസ് സി വിഭാഗത്തിൽ രണ്ടാം റാങ്ക് നീലേശ്വരം സ്വദേശി ഹൃദിൻ.എസ്. ബിജുവിന്

കാസർകോട്: കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.നീലേശ്വരം പേരോൽ സ്വദേശി സാജ് നിവാസിലെ ഹൃദിൻ.എസ്. ബിജുവാണ് 600ല്‍ 536 മാര്‍ക്ക് നേടിയത്. പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി. കണ്ണൂർ എയർപോർട്ട് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥൻ വി.ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജി.എസ്. ശ്വേതയുടെയും ഏക മകനാണ്. നീലേശ്വരം പഞ്ചായത്ത് അംഗവും അനൗൺസറും സംഘാടകനുമായിരുന്ന പരേതനായ വി.നാരായണൻ മാസ്റ്ററുടെ കൊച്ചുമകനുമാണ്. നിലവില്‍ കോഴിക്കോട് എന്‍ഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്. …

മൂന്നാം ക്ലാസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കനാലിൽ തള്ളി, പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്നു പൊലീസ്

എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരതയ്ക്ക് പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്ന് പൊലീസ്. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മൃതദേഹം ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മുച്ചുമാരി പാർക്കിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പാർക്കിൽ കളിക്കാൻ പോയ മകൾ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടെങ്ങും തിരച്ചിൽ നടത്തി, നിരവധി …

പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും തട്ടിയെടുത്ത സംഭവം; കൊമ്പനടുക്കം സ്വദേശിനി ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: പൊയിനാച്ചി സ്വദേശിയുടെ ഒരുലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണ മാലയും തട്ടിയെടുത്ത കേസില്‍ കാസര്‍കോട് കൊമ്പനടുക്കം ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവാവിന്റെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതി. മേല്‍പറമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേരാണ് ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായത്. പുല്ലൂര്‍ പെരിയ സ്വദേശിയായ …

ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു

  കാസര്‍കോട്: ഉദുമ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു. പള്ളം തെക്കേക്കര സ്വദേശി സന്തോഷ് (36) ആണ് മരിച്ചത്. പാലക്കുന്നിലെ കരിയന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശശി, ചന്ദ്രന്‍, ബേബി, ശാരദ, ഉമ, സുജാത. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേരള പ്രവാസി സംഘവും ഫുജൈറ കൈരളിയും ഇടപെടല്‍ നടത്തുന്നു.

കണ്ണൂരില്‍ ഭര്‍ത്താവ് പാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു

കണ്ണൂര്‍: ഭര്‍ത്താവ് പാര കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊന്നു. കണ്ണൂര്‍ കുടിയാന്മല നെല്ലിക്കുറ്റിയിലാണ് സംഭവം. മേട്ടുംപുറത്ത് ഭവാനി(75)യാണ് കൊല്ലപ്പെട്ടത്. ഭവാനിയെ ഭര്‍ത്താവ് നാരായണന്‍ പാരകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുമൊടുവിലാണ് നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പൊലീസ് എത്തി നാരായണനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഡ്യൂട്ടി സമയത്ത് സ്ഥിരം കാന്‍ഡി ക്രഷ് കളി; അധ്യാപകന്റെ പണിപോയി

ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പന്‍സിയ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ അധ്യാപകന്റെ ഫോണ്‍ ഗെയിം ആപ്പുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഗൃഹപാഠം പരിശോധിക്കുന്നതില്‍ ശ്രദ്ധ …

ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു; ചോദ്യം ചെയ്തയാളെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമം, പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു. തിരിച്ചെത്തിയപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ ബന്ധുവായ യുവാവിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി നവാസി(32)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. മത്സ്യവില്‍പ്പനക്കാരനാണ് നവാസ്.ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എള്ളരഞ്ഞി, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി മഹറൂഫി(38)നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മഹ്റൂഫിന്റെ മാതൃസഹോദരിയുടെ മകളാണ് നവാസിന്റെ ഭാര്യ. ഈ ബന്ധം …

സോഷ്യല്‍ മീഡിയയില്‍ പ്രചരണം; ഗ്യാസ് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തില്‍

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വന്ന അനൗദ്യോഗിക പോസ്റ്റിനെ തുടര്‍ന്ന് ഗ്യാസ് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി. എല്‍പിജി ഗ്യാസ് കണക്ഷന് അടുത്തിടെ നടത്തിയ മാസ്റ്ററിങ് വേണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിങ്. ഉപഭോക്താക്കള്‍ മാസ്റ്ററിങിന് കൂട്ടത്തോടെ എത്തിയത് ഗ്യാസ് ഏജന്‍സി ഓഫീസുകളിലും തിരക്ക് സൃഷ്ടിച്ചു. അതേസമയം മാസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സേവനമോ ആനുകൂല്യമോ നിര്‍ത്തലാക്കയിട്ടില്ലെന്ന് മന്ത്രി ഹരിദീപ് എസ് പുരി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഗ്യാസ് കണക്ഷന്‍ സബ്‌സിഡി നടപടികള്‍ സുതാര്യമാക്കുന്നതിനാണ് മാസ്റ്ററിങ് നടത്തുന്നത്.

പാണത്തൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: പാണത്തൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പാണത്തൂര്‍ ചിറംകടവ് സ്വദേശിയും അമ്പലത്തറ ഏഴാംമൈലില്‍ താമസക്കാരനുമായ പൊങ്കാനം കബീര്‍ (47) ആണ് മരിച്ചത്. മുന്‍പ്രവാസിയായ കബീര്‍ ജോലി ആവശ്യാര്‍ഥം എറണാകുളത്താണ് താമസം. വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ച യുവാവ് അടുത്തിടെ നാട്ടില്‍ തിരിച്ചെത്തി എറണാകുളത്ത് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സമീറ. മക്കള്‍: അസ്മിന, ശര്‍മിന, ഫാത്തിമത്ത്, കന്‍സ. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, സത്താര്‍, ജബ്ബാര്‍, റസിയ.

വയോധികയുടെ മാലപൊട്ടിച്ചോടിയ പട്ടാളക്കാരനെ എസ്.ഐ ദീപ്തി കീഴടക്കി

കണ്ണൂര്‍: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. തലശ്ശേരി, കതിരൂര്‍, എതുപ്പടിയിലെ ശരതി(35)നെയാണ് തലശ്ശേരി എസ്.ഐ ബി.വി ദീപ്തി അറസ്റ്റ് ചെയ്തത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന മഞ്ഞോടി വയല്‍പ്പുരയില്‍ വീട്ടില്‍ കെ. ജാനകി(81)യുടെ കഴുത്തില്‍ നിന്നാണ് ശരത് മാല പൊട്ടിച്ചത്. കാര്‍ ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ട ശേഷം ശരത് വയോധികയെ പിന്തുടര്‍ന്നാണ് മാലപൊട്ടിച്ചോടിയത്. കാറില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ …

കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി; വിദ്യാനഗറിലെ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ബി.സി.എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. വിദ്യാനഗര്‍, ഇസത്ത് നഗറിലെ മുഹമ്മദ് അഷ്ഫാഖിനെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാളിലെ ബന്ധുവീട്ടില്‍ താമസിച്ചു പഠിച്ചുവരികയായിരുന്ന 20 കാരിയെ തട്ടിക്കൊണ്ടു പോയി മംഗ്‌ളൂരുവിലെ ഒരു കെട്ടിടത്തില്‍ താമസിപ്പിച്ചുവരികയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്തു അന്വേഷിച്ചുവരുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പെണ്‍കുട്ടിയുള്ള സ്ഥലം പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ മഹിളാഹോമിലേക്ക് മാറ്റി. അറസ്റ്റിലായ …

കെ. കുമാരന്‍ മഠപ്പുര അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആധ്യാത്മിക രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ ഭജനഗായകനുമായ മന്നിപ്പാടി, മുത്തപ്പന്‍ നിവാസിലെ കെ. കുമാരന്‍ മഠപ്പുര (72) അന്തരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കൊറഗന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. ഏക മകള്‍ പ്രിയ. മരുമകന്‍: ഉണ്ണികൃഷ്ണന്‍ (ഉദുമ). സഹോദരങ്ങള്‍: കൊറപ്പാളു, സീമന്തി, സുശീല, പരേതരായ ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, ഉപേന്ദ്രന്‍, നാരായണന്‍.പുലിക്കുന്ന് ശ്രീ ഭഗവതി സേവാസംഘം കേന്ദ്ര കമ്മിറ്റി അംഗം, പുലിക്കുന്ന് ശ്രീജഗദംബ ക്ഷേത്രം ഭരണസമിതി മുന്‍ …

സ്‌കൂട്ടറില്‍ കടത്തിയ 1.152 കിലോഗ്രാം കഞ്ചാവുമായി അജാനൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.152 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകുന്നേരം നോര്‍ത്ത് ചട്ടഞ്ചാലില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ചെര്‍ക്കള ഭാഗത്തു നിന്നു എത്തിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ വേഗത കുറച്ചുവെങ്കിലും പെട്ടെന്നു മുന്നോട്ടെടുത്തു. ഇതിനിടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് വിന്‍സന്റ് …

മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൈവളിഗെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അന്തുഞ്ഞി ഹാജി നിലവില്‍ സിറന്തടുക്ക ജുമാമസ്ജിദ് പ്രസിഡണ്ടാണ്.ഭാര്യ: സൈനബ. മക്കള്‍: ഇബ്രാഹിം ബാത്തിഷ, മുഹമ്മദ് ബാസില്‍, ആയിഷത്ത് ബാസില, ഫാത്തിമ, ഡോ. ഖദീജത്ത് ഫായിമ. മരുമക്കള്‍: നാസര്‍ …

ദര്‍ഗ്ഗ സന്ദര്‍ശനത്തിനു എത്തിയ പതിഞ്ചുകാരിയെ കുമ്പളയിലെ ഹോട്ടലില്‍ ഉപദ്രവിച്ചു; പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: മാതാപിതാക്കള്‍ക്കൊപ്പം ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയിലെ മടിക്കേരിക്കു സമീപത്തെ പെണ്‍കുട്ടിയാണ് പരാതിക്കാരി. മാതാപിതാക്കള്‍ക്കൊപ്പം കാസര്‍കോട് ജില്ലയിലെ വിവിധ ദര്‍ഗകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. യാത്രക്കിടയില്‍ കുമ്പളയില്‍ എത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നും ശുചിമുറിക്കു സമീപത്ത് വെച്ച് ഒരാള്‍ തന്റെ അരക്കെട്ട് പിടിച്ച് ശരീരത്തോട് ചേര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. യാത്ര കഴിഞ്ഞ് …

സര്‍ക്കാരിന്റെ തീരദേശ സംരക്ഷണ പദ്ധതി: കാസര്‍കോട്ട് ഇതാ, ഇങ്ങനെ

കാസര്‍കോട്: തീരദേശ സംരക്ഷണത്തിന് കടല്‍ഭിത്തിയുടെ പേരില്‍ വര്‍ഷാവര്‍ഷം എത്ര കോടി രൂപ സര്‍ക്കാര്‍ കടലിലൊഴുക്കുന്നു? കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നാങ്കി തീരത്ത് കടല്‍ഭിത്തി ഉണ്ടാക്കാന്‍ അധികൃതര്‍ അടുക്കിവച്ചിരുന്ന കരിങ്കല്‍ കഷണങ്ങള്‍ കടലെടുത്തു. കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു കരിങ്കല്‍കഷണങ്ങള്‍ കടപ്പുറത്ത് സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഇറക്കി മൊഞ്ചത്തില്‍ അടുക്കി വെച്ചപ്പോഴേ നാട്ടുകാര്‍ പറഞ്ഞു-ഈ പദ്ധതിയൊന്നും കടലിനോട് നടക്കില്ല. ജല്ലിക്കഷണങ്ങള്‍ കൂട്ടിവെച്ചാല്‍ കടല്‍പ്പാറയാവില്ല. എന്നാല്‍, നോക്കിക്കോ എന്ന മുന്നറിയിപ്പാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങള്‍ നോക്കിയിരിക്കെ മൊഗ്രാല്‍ നാങ്കിയിലും പെര്‍വാഡ് കടപ്പുറത്തും …

വീട്ടിൽ കൊതുക് വളർത്തു കേന്ദ്രമുണ്ടോ? കൂത്താടിയുണ്ടോ? എങ്കിൽ പണി വരുന്നു, ജാഗ്രതക്കുറവിന് പിഴ 2000

വീട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടി വളരുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും പിന്നാലെ വരും. ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ‌ബ്ലോക്ക് കുടുംബാരോ​ഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി ജോബി ഫയൽ ചെയ്ത കേസിലാണ് നടപടി. 2000 രൂപയാണ് കോടതി പിഴ വിധിച്ചത്. ഈ പ്ര​ദേശങ്ങളിൽ ഡെങ്കിപ്പനി …

കെപിസിസിയുടെ വാക്ക് വെറും വാക്കല്ല, മറിയക്കുട്ടിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന വീട് ഒരുങ്ങി, താക്കോൽദാനം നാളെ

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവിൽ പ്രതിഷേധിച്ച അടിമാലി ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. നാളെ വൈകിട്ട് 4ന് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍ ദാന കര്‍മ്മം കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ നിർവഹിക്കും. കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 1118ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.സ്വന്തമായി വീടില്ലാത്ത മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കര്‍ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയും ഉണ്ടെന്നും മക്കള്‍ വിദേശത്താണെന്നും …