പാണത്തൂരില്‍ വെല്‍ഡിംഗ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പാണത്തൂര്‍, കല്ലപ്പള്ളിയിലെ വെല്‍ഡിംഗ് തൊഴിലാളി കല്ലപ്പള്ളി വിളിയാര്‍ വീട്ടില്‍ ദീക്ഷിത് (26) കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് പുത്തൂരിലെ ജോലി സ്ഥലത്താണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സോമയ്യഗൗഡ-കലാവതി ദമ്പതികളുടെ മകനാണ്. സഹോദരന്‍: മോക്ഷിത്ത്.

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 104 വിഷപ്പാമ്പുകളുമായി യുവാവ് അറസ്റ്റില്‍

ബീജിംഗ്: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 104 വിഷപ്പാമ്പുകളുമായി യുവാവ് അറസ്റ്റില്‍. ഹോംങ്കോംഗില്‍ നിന്നും ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നും ചൈനയിലേക്ക് പാമ്പുകളെ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലാതെന്നു വാര്‍ത്താ ഏജന്‍സിയായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ദ്ധസ്വയം ഭരണാധികാരമുള്ള ഹോങ്കോഗിനും ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിനും ഇടയിലുള്ള ‘നത്തിംഗ് ടു ഡിക്ലയര്‍’ എന്ന ഗേറ്റിലൂടെ കടന്നു പോയ യുവാവിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് 104 വിഷപാമ്പുകളെ കണ്ടെത്തിയത്. ആറ് പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണ് വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള വിഷപാമ്പുകളെ ഒളിപ്പിച്ചു …

സൗദി ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം അടുത്ത കോടതി സിറ്റിംഗില്‍; 10 ദിവസത്തിനകം നാട്ടിലെത്തിയേക്കും

  സൗദി അറേബ്യൻ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ അറിയിച്ചു.പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു.2006 ലാണ് …

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണത്തിനു തുടക്കം കുറിച്ചു.നാലു പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പു മുഹമ്മദിന്റെ പേരും ഫോട്ടോയും അടങ്ങുന്ന കമാനം നിര്‍മ്മിക്കുന്നതിനും ആണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, വാര്‍ഡു മെമ്പറും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ട്രഷററുമായ റിയാസ് എന്നിവരുടെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണ പദ്ധതി ആവിഷ്‌കരിച്ചത്.

ബന്തടുക്കയില്‍ കെട്ടിടത്തിനു മുകളില്‍ കുലുക്കിക്കുത്ത്; 6 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബന്തടുക്കയില്‍ കെട്ടിടത്തിനു മുകളില്‍ കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന ആറു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 5980 രൂപ പിടികൂടി. ബന്തടുക്ക, മാണിമൂല കോയിത്തോട് ഹൗസിലെ എന്‍.ടി ഉണ്ണികൃഷ്ണന്‍ (37), മാണിമൂലയിലെ ഡി പവിന്‍(24), കക്കച്ചാലിലെ സി മണികണ്ഠന്‍(32), എം.എസ് മണികണ്ഠന്‍ (42), ഏണിയാടിയിലെ എ.എം നിസാര്‍ (34), കരിവേടകം, കൊളംഹൗസിലെ ആര്‍ അനില്‍ (35) എന്നിവരെയാണ് ബേഡകം ഇന്‍സ്‌പെക്ടര്‍ സുനുമോനും സംഘവും പിടികൂടിയത്.

ബദിയഡുക്ക ബസ്സ്റ്റാന്റിനു മുന്നിലുണ്ടാക്കിയ ഡിവൈഡര്‍ നീക്കിയില്ലെങ്കില്‍ റോഡ് ഉപരോധം നടത്തും: ഹാരിസ്

ബദിയഡുക്ക: ബദിയഡുക്ക ബസ്്‌സ്റ്റാന്റിനു മുന്‍വശം അപകടമേഖലയായി മാറുകയാണെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ഹാരിസ് ബദിയഡുക്ക മുന്നറിയിച്ചു. കുമ്പള-മുള്ളേരിയ റോഡിന്റെ ഭാഗമായി ബസ്്‌സ്റ്റാന്റിനു മുന്നിലെ ഡിവൈഡര്‍ അടച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് പരാതിയില്‍ അദ്ദേഹം പറഞ്ഞു. ഡിവൈഡര്‍ അടച്ചതുകൊണ്ട് ബസ്സുകള്‍ക്ക് ബസ്്സ്റ്റാന്റില്‍ കയറണമെങ്കില്‍ പൊലീസ് സ്റ്റേഷനടുത്തുവരെ പോയി യുടേണ്‍ എടുക്കേണ്ട സ്ഥിതിയായിരിക്കുകയാണ്. യുടേണ്‍ എടുക്കുന്നതിനു രണ്ട് പ്രാവശ്യം റിവേഴ്‌സ് എടുക്കേണ്ടിവരുന്നു. ഇതുമൂലം കുമ്പള ഭാഗത്തേക്കു പോകുന്ന കാറുകളും ബൈക്കുകളും തിരിച്ചു കൊണ്ടിരിക്കുന്ന ബസ്സുകളില്‍ ഇടിക്കുന്നതു പതിവായിരിക്കുകയാണ്. ബസ്്സ്റ്റാന്റിനു …

അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ദുരൈ (40) ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ആലങ്കുടിക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ മുത്തയും സംഘവും എത്തിയത്. ഗുണ്ടാസംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും അതിന് തയ്യാറാകാതെ ഇന്‍സ്‌പെക്ടറെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാണരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് വിശദീകരിച്ചു.ദുരൈയുടെ നെഞ്ചിനും കാലിനുമാണ് വെടിയേറ്റത്. ഉടന്‍ പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.തമിഴ്‌നാട്ടില്‍ …

ഷവര്‍മ്മ പാര്‍സല്‍ നല്‍കാന്‍ വൈകി; ചോദ്യം ചെയ്ത ആള്‍ക്ക് മര്‍ദ്ദനം, 6 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഷവര്‍മ്മ പാര്‍സല്‍ നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ആറുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കോളിയടുക്കത്തെ അണിഞ്ഞ ഹൗസിലെ കെ.കെ അബ്ദുല്ല (61)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി ദേളി ജംഗ്ഷനിലെ ഒരു ഹോട്ടലില്‍ ആണ് സംഭവം. ഷവര്‍മ്മ പാര്‍സല്‍ നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ ആറുപേര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നു അബ്ദുല്ല നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമ വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

നേപ്പാളില്‍ മണ്ണിടിച്ചില്‍: 63 യാത്രക്കാരുമായി പോവുകയായിരുന്ന രണ്ടു ബസ്സുകള്‍ നദിയിലേക്ക് ഒലിച്ചുപോയി

കാഠ്മാണ്ഡു: നേപ്പാളില്‍ ഇന്നു രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ 63 പേര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബസ്സുകള്‍ തൃശൂലി നദിയിലേക്കു ഒലിച്ചുപോയി.ഇന്നു പുലര്‍ച്ചെ മൂന്നരമണിയോടെയാണ് ലോകത്തെ നടുക്കിയ ദാരുണസംഭവമുണ്ടായത്. 9 മണിക്കിടയില്‍ മൂന്നു പേരെ രക്ഷിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാഠ്മാണ്ഡുവിലേക്കും കാഠ്മാണ്ഡുവില്‍ നിന്നു റൗത്താഹട്ട്ഗൗരിലേക്കും പോവുകയായിരുന്ന ടൂറിസ്റ്റ് ബസുകളാണ് ഒലിച്ചു തൃശൂലി നദിയില്‍ വീണത്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേപ്പാളില്‍ വന്‍ കെടുതികള്‍ …

സുരക്ഷാ പരിശോധനയ്ക്കിടയില്‍ എ.എസ്.ഐ.യുടെ മുഖത്തടിച്ചു; യുവതി അറസ്റ്റില്‍

ജയ്പൂര്‍: ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ എ.എസ്.ഐ.യുടെ മുഖത്തടിച്ച ജീവനക്കാരി അറസ്റ്റില്‍. സ്‌പൈസ് ജെറ്റിലെ ഫുഡ്‌സൂപ്പര്‍വൈസറായ യുവതിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനുമതി ഇല്ലാതെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ എ.എസ്.ഐ തടയുകയും ഇതില്‍ പ്രകോപിതയായി മുഖത്തടിക്കുകയുമായിരുന്നുവെന്നു എ.എസ്.ഐ പറഞ്ഞു. ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിട്ടും യുവതിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനു ശേഷം താമസസ്ഥലത്തെത്തി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നു …

മകനെ ബലികൊടുത്ത പിതാവ്‌

തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ആരോ ഒരാളാണ് തനിക്ക് ഇങ്ങനെയൊരു ചതി നല്‍കിയതെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അതിന് ഒന്നുമറിയാത്ത ആ ചെറുക്കനെ തുറുപ്പു ചീട്ടാക്കിയെന്ന് മാത്രം.അവന്റെ മുഖം കണ്ടാലറിയാം അവന്‍ നിരപരാധിയാണെന്ന്.കാരണം ഗള്‍ഫുകാരനെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോക്ക് വരവില്‍ ചുമപ്പിക്കുന്ന ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു നോക്കാന്‍ അവര്‍ക്ക് ഗതിയില്ലല്ലോ.അപ്പോ എന്തുതന്നാലും സ്വീകരിക്കാനും കടലുകടത്താനും നമ്മള്‍ ബാധ്യസ്ഥരാകും.അതില്‍ അങ്ങനെയൊരു ചതി ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതില്ലല്ലോ.അതോടെ അത്രയും നാള്‍ ഉയര്‍ത്തിപ്പിടിച്ച എന്റെ തല താണുതുടങ്ങി.എവിടെയും അപമാനം …

നാനോ കാറില്‍ കടത്തിയ 7.800 കിലോഗ്രാം കഞ്ചാവുമായി ഷിറിയ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നാനോ കാറില്‍ കടത്തുകയായിരുന്ന 7.800 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, ഒളയത്തെ റൗഫി(27)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ അടുക്കം, ബൈതലയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു എസ്.ഐ.യും സംഘവും. ഇതിനിടയില്‍ എത്തിയ നാനോ കാര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ കാര്‍ ഓടിച്ചിരുന്ന റൗഫ് പരിഭ്രമിക്കുന്നതു കണ്ട് സംശയം തോന്നി കാറിനകത്തു വിശദമായി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നു …

കാറില്‍ കടത്തിയ എട്ടുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ പിടികൂടി; പുല്ലൂര്‍ സ്വദേശി അറസ്റ്റില്‍

കല്‍പ്പറ്റ: എട്ടുലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി പുല്ലൂര്‍ സ്വദേശിയെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍, പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിറി(31)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് കര്‍ണ്ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി മുഹമ്മദ് സാബിറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി എസ്.ഐ. ടി. മിനിമോളും സംഘവുമാണ് മയക്കുമരുന്നു പിടികൂടിയത്.

കന്നഡ ചലച്ചിത്ര നടിയും അവതാരകയുമായിരുന്ന അപർണ്ണ വസ്തരെ അന്തരിച്ചു; ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

ബംഗളൂരു: ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത കന്നഡ ടെലിവിഷന്‍ അവതാരകയും അനൗണ്‍സറുമായ അപര്‍ണ വസ്തരെ (57) അന്തരിച്ചു. ഭര്‍ത്താവ് നാഗരാജ് വസ്തരെയാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം അറിയിച്ചത്. ബംഗളൂരുവിലെ ബനശങ്കരിയിലെ വസതിയിലാണ് മരണം. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിരുന്നു. നിരവധി ടിവി ഷോകള്‍ക്ക് അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ ചന്ദന ചാനലില്‍ നിരവധി പരിപാടികളുടെ അവതാരകയാ യാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘വിവിധ ഭാരതി’യില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചു. 1998-ല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി …

കളരി പരിശീലിപ്പിക്കുന്നതിനിടെ മറ്റൊരു മുറയും; വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശാൻ അറസ്റ്റിൽ

കണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ വിദേശ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിലായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (54) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്.കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ്സുജിത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി …

കേര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രൊ​ഫ​ഷ​ണൽ ക്രി​ക്ക​റ്റ് ലീ​ഗാ​യ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​ ചുമതലയേറ്റു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബിൽ നടക്കുന്ന ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ നേതൃത്വം നൽകും. സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ കേ​ര​ള ടീ​മി​ന്റെ നാ​യ​ക​നു​മാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ ബ്രാൻഡ് അംബാസഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ …

മൊഗ്രാൽ അനൂപ് ബേക്കറി ഉടമ ടികെ അയ്യപ്പൻ അന്തരിച്ചു

പാലക്കാട്: കാസർകോട് മൊഗ്രാൽ സ്കൂൾ റോഡിൽ വർഷങ്ങളോളം അനൂപ് ബേക്കറി നടത്തിയിരുന്ന മണ്ണാർക്കാട് പയ്യനടം സ്വദേശി അനൂപ് ഹൗസിൽ ടികെ അയ്യപ്പൻ(60) അന്തരിച്ചു. മൊഗ്രാൽ ദേശീയവേദി പ്രവർത്തകനായിരുന്നു. പരേതരായ കുട്ടികൻ- നാണി ദമ്പതികളുടെ മകനാണ്. പുഷ്പയാണ് ഭാര്യ.മക്കൾ: അനൂപ്, അഖിൽ, അനിഷ്. മരുമക്കൾ: രതീഷ് (ഇടക്കുറിശ്ശി), രമ്യ (എടത്തനാട്ടുകര), വർഷ (പൊൻകര). സഹോദരങ്ങൾ: ശ്രീധരൻ, വേശു, ശോഭന, കോമളം, സുരേഷ് (അനൂപ് ബേക്കറി മൊഗ്രാൽ) നിർമ്മല, പ്രകാശ്. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു

ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു

കാസർകോട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു. കണ്ണൂര്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയ (50) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പള്ളിക്കരയിലെ ഇല്ലപ്പറമ്പില്‍. തളിപ്പറമ്പിലെ പരേതനായ ഇ കെ പരമേശ്വരന്‍ നമ്പൂതിരിയുടെയും (റിട്ട. പ്രിവന്റീവ് ഓഫീസര്‍), സാവിത്രി അന്തര്‍ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ്: പി വി എം. നാരായണന്‍ നമ്പൂതിരി (പബ്ലിഷര്‍ …