കീം എൻട്രൻസ് എക്സാം: എസ് സി വിഭാഗത്തിൽ രണ്ടാം റാങ്ക് നീലേശ്വരം സ്വദേശി ഹൃദിൻ.എസ്. ബിജുവിന്

കാസർകോട്: കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.
നീലേശ്വരം പേരോൽ സ്വദേശി സാജ് നിവാസിലെ ഹൃദിൻ.എസ്. ബിജുവാണ് 600ല്‍ 536 മാര്‍ക്ക് നേടിയത്. പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി. കണ്ണൂർ എയർപോർട്ട് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥൻ വി.ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജി.എസ്. ശ്വേതയുടെയും ഏക മകനാണ്. നീലേശ്വരം പഞ്ചായത്ത് അംഗവും അനൗൺസറും സംഘാടകനുമായിരുന്ന പരേതനായ വി.നാരായണൻ മാസ്റ്ററുടെ കൊച്ചുമകനുമാണ്. നിലവില്‍ കോഴിക്കോട് എന്‍ഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഐഐടിയാണ് ലക്ഷ്യമെന്നതിനാല്‍ ഒരുവര്‍ഷം ജെഇഇ പരീക്ഷാ പരിശീലനം നടത്താനാണ് തീരുമാനമെന്നു ഹൃദിന്‍ പറഞ്ഞു. കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്കൂൾ (സൈലം ഇന്റഗ്രേറ്റഡ്) വിദ്യാർത്ഥിയായിരുന്ന ഹൃദിൻ സിബിഎസ്ഇ പ്ലസ്ടു സയൻസ് പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയിരുന്നു. നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഐസിഎസ്ഇ സ്‌കൂളില്‍ നിന്നും 90 ശതമാനം മാര്‍ക്കോടെയാണ് പത്താംക്ലാസ് പാസായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page