തുരങ്കത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്തു; കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

മുംബൈ; കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ബുധനാഴ്ച രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. അതേസമയം ഇന്നുമുതൽ ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തുരങ്കത്തിൽ വെള്ളം നിറഞ്ഞതിനെത്തുടർന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വെള്ളവും ചെളിയും നീക്കി ട്രെയിനുകൾ കടത്തിവിട്ടെങ്കിലും വീണ്ടും മഴ കനത്തതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. പാതയിൽ കുടുങ്ങിയ കേരളത്തിലേക്കുള്ള ട്രെയിനുകൾ പൻവേലിൽ തിരിച്ചെത്തിച്ച് പുണെ – …

ജയിലിലെ ഭക്ഷണം വയറിളക്കം ഉണ്ടാക്കുന്നു, വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് വധക്കേസിലെ പ്രതി നടന്‍ ദര്‍ശന്‍

ബംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടന്‍ ദര്‍ശന്‍. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതര്‍ വഴി തനിക്ക് ലഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ജയിലില്‍ വിളമ്പുന്ന ഭക്ഷണം വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു’ എന്നാണ് ദര്‍ശന്റെ വാദം. ഇത് …

രേഖകൾ ഇല്ലാതെ 35 ലക്ഷം; ട്രെയിനിൽ കയറിയ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ 35 ലക്ഷത്തിലധികം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിലായി. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫറൂഖ്( 41) ആണ് പിടിയിലായത്. മംഗളുരു കോയമ്പത്തുർ എക്സ്പ്രസിൽ സഞ്ചരിച്ച ഇയാളിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 35.49 ലക്ഷം രൂപ കണ്ടെടുത്തു. റെയിൽവേ പൊലീസ് പ്രത്യേക ടീമാണ് പണം പിടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് പരിശോധന നടത്തിവരവേയാണ് 35,49,600 രൂപ കണ്ടെത്തിയത്.സംഘത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. വിജേഷ്, എസ്.ഐ …

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്ര മാരാർ അന്തരിച്ചു

കാസർകോട് : നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: വസന്ത (റിട്ട.അധ്യാപിക മൂലപ്പള്ളി സ്കൂൾ ). മക്കൾ: അരുൺ റാം, പ്രസീത (ഗൾഫ്). മരുമക്കൾ: ഹർഷിത, മധു (ഗൾഫ് ). സഹോദരങ്ങൾ: നാരായണ മാരാർ, കമലാക്ഷി മാരസ്യാർ.

പിക്കപ്പ് ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: പിക്കപ്പ് വാൻഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നീർച്ചാൽ പൊയ്യക്കാട്ടിലെ ലിയോ ക്രാസ്റ്റ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊയ്യക്കാട്ടെ പരേതനായ ആൽബർട്ട് ക്രാസ്റ്റ– മെറ്റിൽഡഡിസൂസ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന ഡി സോജ (ഗൾഫ് ). മക്കൾ: സരോണ, സ്റ്റാലിൻ. ഇരുവരും വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: സ്റ്റാനി ക്രാസ്റ്റ, തോമസ് ക്രാസ്റ്റ, അമ്രാസ് ക്രാസ്റ്റ, പ്രവീൺ ക്രാസ്റ്റ, അൽ ഫോൺസ് ക്രാസ്റ്റ, അനിത ക്രാസ്റ്റ, …

അത് ബണ്ടി ചോർ ആണോ? കുപ്രസിദ്ധ മോഷ്ടാവ് കേരളത്തിൽ എത്തിയതായി സൂചന, പൊലീസ് ജാഗ്രതയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ എത്തിയതായി സൂചന.അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു.ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ഹൈടെക് കള്ളനായ …

ഡ്യൂട്ടിക്കിടെ കുരങ്ങനെ വച്ച് റീൽസ് ചിത്രീകരണം; ആറ് നഴ്സുമാർക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ചിത്രീകരിച്ച ആറ് നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളില്‍ നഴ്‌സുമാര്‍ കുരങ്ങിനൊപ്പം കളിക്കുന്ന റീല്‍സ് ചിത്രീകരിക്കുകയും ജോലിയില്‍ അശ്രദ്ധ കാണിക്കുകയും ചെയ്ത നടപടി മെഡിക്കല്‍ കോളജിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു. ആശുപത്രിയിലെ കസേരയിലിരുന്നു നഴ്സുമാര്‍ കുരങ്ങനെ കളിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.ഗൈനക്കോളജി, ഒബ്സ്റ്റട്രിക്‌സ് വിഭാഗത്തിലെ നഴ്സുമാരാണ് ഡ്യുട്ടിക്കിടെ കുരങ്ങനുമായി കളിക്കുന്ന റീല്‍സ് ചിത്രീകരിച്ചതെന്ന് ആശൂപത്രി …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് അനന്തം പള്ളയിലെ മുനമ്പത്ത് കല്യാണിയുടെ മകൾ എം.വനജ( 44) ആണ് മരിച്ചത്. ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച. ഭർത്താവ് പി.പി.രവി ( പിലിക്കോട് മടി വയൽ.). മക്കൾ: ശ്രീരാജ്. (സൈറ്റ് എൻജിനിയർ എറുണാകുളം), ശ്രീലക്ഷ്മി( നിലേശ്വരം രാജാസ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥി).

വെള്ളത്തിൽ വീണ് ഒരുമണിക്കൂറോളം ആരും കണ്ടില്ല, ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം.ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് ദാരുണമായി മരിച്ചത്. പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു.അമ്മയും കുഞ്ഞും വെള്ളത്തിൽ അകപ്പെട്ട് ഒരുമണിക്കൂറോളം കിടന്നു. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …

വിമുക്തഭടനെ നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വിമുക്തഭടനെ നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിമുക്തഭടനായിരുന്ന ഉണ്ണിരാജ പിന്നീട് ഏറെക്കാലം കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു. നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.ഭാര്യ: ഗിരിജ(ചിന്മയ വിദ്യാലയം നീലേശ്വരം). മക്കൾ: വിഷ്ണു, ശ്രീലക്ഷ്മി (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഉപ്പിലിക്കൈ). സഹോദരങ്ങൾ: നാരായണൻ (ഡ്രൈവർ), കമലാക്ഷി, കുഞ്ഞിക്കണ്ണൻ, പരേതനായ …

കര്‍ണാടകയിലും കനത്ത മഴ; ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട്; മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: കര്‍ണാടകയിലും കനത്ത മഴ. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗ്‌ളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗ്‌ളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ അങ്കണവാടികള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകള്‍ക്കും(12ാം ക്ലാസ് വരെ) ഇന്ന് അവധി ബാധകമാണ്. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ …

പഠിച്ചത് എൻജിനീയറിങ്, കീഴിൽ പത്തോളം തൊഴിലാളികൾ, ടൈംപാസിനായി മോഷണം, ആശുപത്രിയിലെ 12 ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷ്ടിച്ച കേസിൽ പ്രതിയായ എഞ്ചിനീയർ കോയമ്പത്തൂരിൽ അറസ്റ്റിലായി. മഹാത്മാഗാന്ധി റോഡിലെ കരൂർ സ്വദേശിയായ കെ ഗൗതമിനെയാണ് സുലുർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 12 ടൂവീലറുകൾ കണ്ടെടുത്തു. ഗൗതമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഭാര്യ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ഗൗതം പല്ലടത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് കരാർ എടുത്തിരുന്നു. ഇയാളുടെ …

ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

കൊൽക്കത്ത: പ്രശ്സത ​ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് അന്തരിച്ച ജാനി ചാക്കോ ഉതുപ്പ്. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാത്തിലെ ബ്രിഗേഡിയര്‍ സി സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്. 1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് …

കള്ളൻ കപ്പലിൽ തന്നെ’, ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ

‘ തിരുവനന്തപുരം ലുലു മാളിൽ വൻ കവർച്ച. 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നാണ് ഫോണുകള്‍ …

ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ദാരുണസംഭവം ആലപ്പുഴയിൽ!

ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന മാതാവിൻ്റെ കൈയിൽ നിന്നു എട്ട് മാസം പ്രായമായ കുഞ്ഞ് വീണു മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്ബ്രേക്ക് ചെയ്തതാണ് അപകട കാരണമായത് . തിങ്കളാഴ്ച വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന …

പിലിക്കോട്ടെ സിപിഎം നേതാവ് വി.പി നാരായണൻ അന്തരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു

കാസർകോട്: സിപിഎം നേതാവും പിലിക്കോട് മുൻ പഞ്ചായത്ത് അംഗവുമായിരുന്ന വി.പി നാരായണൻ(69) അന്തരിച്ചു. അഭിവക്ത കൊടക്കാട് ലോക്കൽ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ കൊടക്കാട് വില്ലേജ് സെക്രട്ടറി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പാർട്ടിയുടെ വളണ്ടിയർ ജില്ലാ വൈ ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ( സിഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബേങ്ക് ഭരണ സമിതിയംഗം, പുത്തിലോട്ട് ജനകീയ വായനശാല സെക്രട്ടറി, തിരുവനന്തപുരം എ.കെ.ജി സെൻ്റർ ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടി പ്രവർത്തതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ജയിൽ …

കുമ്പള റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികനെ അഗതിമന്ദിരത്തിലേക്ക് മാറ്റി

കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികനെ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അവശനിലയിൽ പുതുതായി നിർമ്മിക്കുന്ന വിശ്രമമുറിയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർമാർ ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കുമ്പള പൊലീസ് അധികൃതരെ വിവരമറിയിച്ചു. പൊലീസ് എത്തിയതിനു ശേഷം വയോധികനോട് മേൽവിലാസം ആരാഞ്ഞു. തലശ്ശേരിയാണ് സ്വദേശം എന്ന് വ്യക്തമായി. 65 വയസ്സ് പ്രായമുള്ള മോഹനൻ എന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. കുമ്പളയിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് …