അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ദുരൈ (40) ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ആലങ്കുടിക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ മുത്തയും സംഘവും എത്തിയത്. ഗുണ്ടാസംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും അതിന് തയ്യാറാകാതെ ഇന്‍സ്‌പെക്ടറെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാണരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് വിശദീകരിച്ചു.
ദുരൈയുടെ നെഞ്ചിനും കാലിനുമാണ് വെടിയേറ്റത്. ഉടന്‍ പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വര്‍ധിക്കുന്നതില്‍ ഹൈക്കോടതി അടുത്തിടെ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകം കൂടി ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page