വടക്കൻ ജില്ലകളിൽ ശക്തമായ മഴ; കാസർകോട് ജില്ലയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ തുടരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി …

മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതരം. മാവിനക്കട്ട ബെള്ളിപ്പാടി സ്വദേശി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയ സംഭവം; മരുമകൾ കുറ്റക്കാരിയെന്ന് കോടതി

കാസർകോട്: ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്‌. വീടിനു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവ് അമ്മാളു അമ്മ (68)യെ കൊന്ന കേസിലാണ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ തിങ്കളാഴ്ച്ച വിധി പറയും. കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. 2014 സെപ്റ്റംബർ …

പന്തീരാങ്കാവ് പീഡനക്കേസ്: 5 പേര്‍ക്കെതിരെ കുറ്റപത്രം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 5 പ്രതികളാണ് കേസിലുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം 8ന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നേരത്തെ മൊഴിമാറ്റിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് സ്ഥലം വിട്ടിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ …

ദേശീയപാത: മൊഗ്രാലില്‍ പിക്കപ്പ് തകരാറ്; അരമണിക്കൂര്‍ ഗതാഗത തടസ്സം

കാസര്‍കോട്: ദേശീയപാതയിലെ മൊഗ്രാല്‍ സര്‍വ്വീസ് റോഡില്‍ പിക്കപ്പ് വാന്‍ തകരാറിലായതിനെത്തുടര്‍ന്നു അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ആംബുലന്‍സുകളും മറ്റു വാഹനങ്ങളും കാല്‍നട യാത്രയും തസ്സപ്പെട്ട് യാത്രക്കാര്‍ വലഞ്ഞു.ഒടുവില്‍ കരാറുകാര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി പിക്കപ്പ് വാന്‍ സര്‍വ്വീസ് റോഡില്‍ നിന്നു മാറ്റിയതിനെത്തുടര്‍ന്നു അരമണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.ഒരു വാഹനത്തിനു കഷ്ടിച്ചു പോകാവുന്ന തരത്തിലാണ് നിലവില്‍ പലഭാഗത്തും സര്‍വ്വീസ് റോഡുള്ളത്. ഈ റോഡ് വണ്‍വേയാണെങ്കിലും സമര്‍ത്ഥന്മാരായ വാഹനഉടമകള്‍ ഇരു ഭാഗത്തേക്കും ഒരേ സമയം വാഹനങ്ങള്‍ ഓടിക്കുന്നതു പതിവായിക്കൊണ്ടിരിക്കുകയാണ്. ഇതും ഗതാഗതതടസ്സത്തിനും വാഹനാപകടങ്ങള്‍ക്കും …

150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസ്; മുളിയാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാറില്‍ 150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മുളിയാര്‍, പൊവ്വല്‍ ഹൗസിലെ നൗഷാദ് ഷേഖി(39)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പ്രിയ ശിക്ഷിച്ചത്.2021 മാര്‍ച്ച് 20ന് ആണ് കേസിനാസ്പദമായ സംഭവം. കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പുലിക്കുന്നില്‍ വച്ച് ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന സാജുവാണ് അറസ്റ്റ് ചെയ്തത്.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സമ്മേളനം 13ന്

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 13ന് നടക്കും. കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. എം.വി ശ്രീദാസ്, പി.പി മഹേഷ്, ഇ.വി പ്രദീപന്‍, വി. ഉണ്ണികൃഷ്ണന്‍, ടി. ഉത്തംദാസ്, എ.പി സുരേഷ്, എം.വി പ്രകാശന്‍, സുരേഷ് മുരുക്കോളി സംസാരിക്കും. ജില്ലാ പ്രസിഡണ്ട് പി. അജിത്കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി. ബിജോയ് …

12കാരിയെ പീഡിപ്പിച്ച വൃദ്ധന് 45 വര്‍ഷം കഠിനതടവ്

മലപ്പുറം: തിരൂരില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. താനാളൂര്‍, പട്ടരുപറമ്പ്, മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫ (57)യെയാണ് ശിക്ഷിച്ചത്. താനൂര്‍ പൊലീസ് 2023 മെയ് 25ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരമാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിചാരണ നടത്തി ശിക്ഷിച്ചത്.

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ലോറി പിടിയില്‍; ഡ്രൈവറെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: വ്യാജ നമ്പര്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി പിടിയില്‍. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിനു സമീപത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് ലോറി പിടികൂടിയത്. കൊല്ലത്തു നിന്നു വളപട്ടണത്തേക്ക് ചരക്കുമായി വന്നതായിരുന്നു ലോറി. വണ്ടിയുടെ നമ്പറില്‍ സംശയം തോന്നി ചേസീസ് നമ്പര്‍ കൂടി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നു ആര്‍.ടി.ഒ അധികൃതര്‍ പറഞ്ഞു. ലോറിയേയും ഡ്രൈവര്‍ സനോജിനെയും കസ്റ്റഡിയിലെടുത്തു പൊലീസിന് കൈമാറിയതായി കൂട്ടിച്ചേര്‍ത്തു. വളപട്ടണം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. നികുതി വെട്ടിപ്പിനു …

ഇരുപതോളം കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇരിക്കൂര്‍, പട്ടുവം, ദാറുല്‍, ഫലാഹിലെ ഇസ്മായില്‍ എന്ന അജു (33)വിനെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും അറസ്റ്റു ചെയ്തത്.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ള ഇസ്മയിലിനെതിരെ കലക്ടര്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.

വീണു പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ രാഘവന്‍-മാധവി ദമ്പതികളുടെ മകന്‍ അജയന്‍ (33) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അജയന്‍. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് കുടുംബം. ചികിത്സക്കായി മൗവ്വല്‍ രിഫായിയ്യ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമ്പത്തിക സ്വരൂപണം നടത്തിയിരുന്നു

വാഹനാപകടത്തില്‍ പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയില്‍ എത്തിച്ച യുവാക്കള്‍ക്ക് ആദരം

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയിലെത്തിച്ച യുവാക്കള്‍ക്ക് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസിന്റെ ആദരം. നീലേശ്വരം, ആലിങ്കീഴിലെ സി. വിഷ്ണുപ്രസാദ്, പി.വി പ്രണവ്, പ്രശോഭ്, അരുണ്‍, കെ. ജിക്കു, പി.വി വിഷ്ണു എന്നിവരെയാണ് ആദരിച്ചത്. ജുലൈ എട്ടിന് അര്‍ധരാത്രിയോടെ പള്ളിക്കര മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരുവിലെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിട്ടി സ്വദേശിയായ ഹുസൈന്‍ കുട്ടി, മകന്‍ ഫൈസല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഹുസൈന്‍കുട്ടി മരണപ്പെട്ടിരുന്നു. അപകടസ്ഥലത്തു കൂടി നിരവധി …

സൈനിക ഉപകരണ പരിശോധനക്കിടയില്‍ സ്‌ഫോടനം: രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. ഡോക് സൈനികത്താവളത്തിലാണ് അപകടം. ശങ്കരറാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ്ഭട്ട് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. അപകടത്തെക്കുറിച്ചു സൈനിക കേന്ദ്രം അന്വേഷണമാരംഭിച്ചു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി; കേരളത്തിനു അഭിമാന മുഹൂര്‍ത്തം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിനു തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളു. ലോക ഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചിരിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ …

കണ്ണൂരില്‍ വന്‍ നിധിശേഖരം കണ്ടെത്തി; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്‌കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ കുഴിച്ചു കൊണ്ടിരിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധി ലഭിച്ചത്. ഒരു മീറ്റര്‍ ആഴത്തിലുള്ള കുഴിയെടുത്തപ്പോള്‍ തൂമ്പയുടെ അറ്റം മുട്ടി പ്രത്യേക ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംശയം തോന്നി അല്‍പം കൂടി കുഴിച്ചു നോക്കിയപ്പോഴാണ് നിധി സൂക്ഷിച്ച …

പി. ബാലകൃഷ്ണന്‍ നായര്‍ ജില്ലാ അഡീഷണല്‍ എസ്.പിയായി ചുമതലയേറ്റു

കാസര്‍കോട്: ജില്ലാ അഡീഷണല്‍ എസ്.പിയായി പി. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. അഡീഷണല്‍ എസ്.പി ചുമതല വഹിച്ചിരുന്ന ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനില്‍ കുമാറില്‍ നിന്നാണ് ഇന്നു രാവിലെ ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ചന്ദ്രകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി ചുമതല വഹിച്ചിട്ടുള്ള പി. ബാലകൃഷ്ണന്‍ നായര്‍ പാലക്കുന്ന് സ്വദേശിയാണ്.

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;പനയാല്‍ സ്വദേശിയുടെ 1,94,42,603 രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സൈബര്‍ പൊലീസും മറ്റും വിപുലമായ ബോധവല്‍ക്കരണങ്ങള്‍ തുടരുന്നതിനിടയിലും തട്ടിപ്പ്; പനയാല്‍ സ്വദേശിയുടെ 1,94,42,603 രൂപ നഷ്ടമായി. പനയാല്‍, പഞ്ചിക്കുളയിലെ ബി.പി കൈലാസിന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡൈ്വസറി, ജെംവേ, ജെം വിജി ട്രേഡിംഗ് ആപ്പ് എന്നിവ വഴിയാണ് പണം തട്ടിയതെന്നു കൈലാസ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 2024ജൂണ്‍ രണ്ടു മുതല്‍ ജൂലൈ അഞ്ചുവരെയുള്ള പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈപ്പറ്റിയെന്നും പിന്നീട് മുതലോ, …

ഡല്‍ഹി മദ്യനയ കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം; മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഡെല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തുടരും. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്.ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ദീപാങ്കര്‍ദത്ത എന്നിവരാണ് വിധി പ്രസ്താവിച്ചത്. 90 ദിവസത്തിലേറെയായി കെജ്‌രിവാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടു കോടതി അഭിപ്രായപ്പെട്ടു.