കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ അക്രമം; ബദിയഡുക്ക സ്വദേശിക്ക് ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ സംഘട്ടനം. റിമാന്റു പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയഡുക്ക എക്്സൈസ് റേഞ്ച് അറസ്റ്റു ചെയ്ത അബ്കാരി കേസിലെ പ്രതിയായ രഘുവിനാണ് പരിക്കേറ്റത്. മറ്റൊരു കേസിലെ പ്രതിയായ ശരവണന്‍ ആണ് ആക്രമിച്ചതെന്നു പറയുന്നു. റിമാന്റു പ്രതികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

റഗുലേറ്റര്‍ ഷട്ടര്‍ തുറന്നു; ചിറ്റൂര്‍ പുഴയിലെ പാറക്കെട്ടില്‍ നാലുപേര്‍ കുടുങ്ങി; പ്രായമായ സ്ത്രീയടക്കമുള്ളവരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

  പാലക്കാട്: ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി കുടുങ്ങിയ നാലു പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാലുപേരാണ് പുഴയില്‍ കുടുങ്ങിയത്. പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും രണ്ടു യുവാക്കളുമാണ് കുടുങ്ങിയത്. പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. പുഴയില്‍ കുളിക്കാനും അലക്കാനുമായിട്ടാണ് ഇവര്‍ എത്തിയത്. ഇറങ്ങുമ്പോള്‍ …

മണല്‍പ്രശ്നം: വളപട്ടണത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച 4 പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: മണല്‍കടത്ത് വിവരം പൊലീസിനു ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍. മാങ്കടവ് സ്വദേശികളായ പാറോല്‍ പുതിയപുരയല്‍ മുഹമ്മദ് മുഹസിന്‍ (21), മുഹമ്മദ് സിനാന്‍ (23), അരോളിയിലെ അമീന്‍ (21), കല്ലൂരിയിലെ കണ്ടോത്ത്, കട്ടക്കാളന്റകത്ത് മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. മാങ്കടവ് സ്വദേശി ചെറിയാണ്ടിരകത്ത് മുഹമ്മദ് അനസ് (30) ആണ് വധശ്രമത്തിനു ഇരയായത്. മണല്‍ മാഫിയ ബന്ധത്തിന്റെ പേരില്‍ അടുത്ത കാലത്ത് ഏറെ …

മൈസൂര്‍ യുവതിയെ പറശ്ശിനിക്കടവിലും പയ്യന്നൂരിലും ലോഡ്ജില്‍ പീഡിപ്പിച്ചു; എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം കേസ്

  കണ്ണൂര്‍: മൈസൂര്‍ സ്വദേശിനിയെ കണ്ണൂരിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. മൈസൂര്‍ സ്വദേശിനിയും വിധവയുമായ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ്, കുറുമാത്തൂര്‍, പൊകുണ്ട്, പുതിയപുരയില്‍ ഹാരിസിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നാലുമക്കളുടെ മാതാവായ യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മൈസൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായിരുന്നു യുവതി. ഈ സമയത്താണ് ഹാരിസുമായി പരിചയപ്പെട്ടത്. യുവതിയുടെ നമ്പര്‍ കൈക്കലാക്കി മടങ്ങിയ ഹാരിസ് പിന്നീട് നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്മാറാന്‍ ശ്രമിച്ചുവെങ്കിലും …

മൂന്നു വയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊന്നു; കാരണം ബന്ധത്തിനു ശല്യമായതിനാല്‍

  ബംഗളൂരു: മൂന്നുവയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ മൈക്കിള്‍രാജ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി വിരാഠ്നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. അശ്വിനിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മാതാവിനെ ഉപേക്ഷിച്ചു പോയിരുന്നു. അതിന് ശേഷം അമ്മയും മകളും തനിച്ചായിരുന്നു താമസം. ആറുമാസം മുമ്പ് യുവതി മൈക്കിള്‍രാജിനെ പരിചയപ്പെടുകയും കൂടെ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്വസ്ഥമായ ജീവിതത്തിനു അശ്വിനി തടസ്സമാണെന്നു തോന്നിയ മൈക്കിള്‍രാജ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് …

രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

  പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാല്‍ അമ്മാവന്റെ വീടിന് മുന്നിലെ റോഡരികിലാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിടാറുള്ളത്. പുലര്‍ച്ചെകാര്‍ കത്തുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ …

ഉദുമയിലെ പഴയകാല കോൺഗ്രസ്‌ നേതാവ് പി.തമ്പാൻ നായർ  അന്തരിച്ചു

കാസർകോട്: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ (82) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ: ഡോ.വേണുഗോപാലൻ നായർ (കുമ്പള), കല്യാണി (പാടി). പരേതരായ രാധാകൃഷ്ണൻ നായർ, ഹരിഹരൻ നായർ, ഗോപിനാഥൻ നായർ, ശേഖരൻ നായർ, സരോജിനി  

മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഡോംബിവ്ലിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് ഭക്തരുമായി പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് മുമാബായ്-ലോണാവാല പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് താഴ്ചയില്‍ നിന്ന് പുറത്തെടുത്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റവരില്‍ …

ഇന്നും വടക്കൻ ജില്ലകളിൽ മഴ തുടരും; കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, …

 മുഹറം പത്ത് ബുധനാഴ്ച; ചൊവ്വാഴ്ച സർക്കാർ നിശ്ചയിച്ച പൊതു അവധിയിൽ മാറ്റമില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ച. പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാൽ മുഹറം ബുധനാഴ്ചയായതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ അവധിയിൽ സർക്കാർ മാറ്റംവരുത്തിയിട്ടില്ല.നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു വ്യാപക പ്രചരണം ഉണ്ടായത്. …

വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’ ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്. ഒന്നും രണ്ടും അല്ല, 236 എണ്ണം. തന്റെ മണ്ഡലത്തില്‍ ആകമാനം ഉണ്ടാകും. അതിന് എം.പിയോട് നന്ദി പറയുന്നതിന് പകരം ആക്ഷേപം വര്‍ഷിക്കുകയാണ്. എതിര്‍ പാര്‍ട്ടിക്കാരാണ് ആരോപണമുന്നയിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചുകൂടല്ലോ. …

ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി

ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി കാസര്‍കോട്: ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാനെത്തിയ സ്വര്‍ണ്ണവ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് നഗറിലെ അഹമ്മദ് നസീര്‍ (34) ആണ് മരിച്ചത്. ഉപ്പളയിലെ എന്‍.എന്‍ ഗോള്‍ഡ് ടെസ്റ്റിംഗ് സെന്റര്‍ ഉടമയാണ് ഇദ്ദേഹം. ഞായറാഴ്ച രാത്രി ഏഴു മണിയോടെ സോങ്കാലിലെ ടെര്‍ഫിലാണ് സംഭവം. കളികഴിഞ്ഞ ശേഷം കോര്‍ട്ടിലിരുന്ന നസീര്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ …

മുളിയാറില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ തെരയുന്നു

കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ ആദൂര്‍ പൊലീസ് പോക്സോ കേസെടുത്തു. ഞായറാഴ്ച രാവിലെ മുളിയാര്‍ പഞ്ചായത്ത് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ ആളാണ് പ്രതി. സ്‌കൂട്ടര്‍ പെണ്‍കുട്ടിക്കു സമീപത്തു നിര്‍ത്തി യാത്രക്കാരന്‍ എന്തോ ചോദിച്ചു. പെണ്‍കുട്ടി അറിയില്ലെന്നു പറഞ്ഞപ്പോള്‍ ഉടുതുണി പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ ആദൂര്‍ പൊലീസില്‍ …

നാടക സംവിധായകൻ ഇയ്യക്കാട്ടെ രവീന്ദ്ര വാര്യർ അന്തരിച്ചു

കാസർകോട്: നാടക സംവിധായകനും നടനുമായിരുന്ന ഈയ്യക്കാട്ടെ മേക്കണക്കിൽ രവീന്ദ്ര വാര്യർ(56) അന്തരിച്ചു. തൃക്കരിപ്പൂർ പോളിടെക്നിക് ജീവനക്കാരനാണ്. ക്ഷീര കർഷകൻ കൂടിയായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരേതരായ ടി.വി. മാധവവാര്യരുടെയും കമലാക്ഷി വാരസ്യാരുടെയും മകനാണ്. ഭാര്യ: ലതാകുമാരി. കെ. മക്കൾ: അമ്പിളി. കെ ( നഴ്സ്), ദിവ്യ.കെ ( നഴ്സ് ജില്ലാആയുർവേദ ആശുപത്രി, കൽപ്പറ്റ). മരുമക്കൾ: മോഹൻരാജ് മേക്കണക്കിൽ(അബുദാബി), പ്രവീൺ കുമാർ പുത്തൻപുരയ്ക്കൽ (തെറാപിസ്റ്റ് ശ്രീകണ്ഠപുരം). സഹോദരങ്ങൾ: എം.മാധവവാര്യർ(പിലിക്കോട്), എം. ശ്രീധര വാര്യർ (കൊടവലം), എം. ജയലക്ഷ്മി(കൊടവലം), …

ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ, സംഭവം കാസർകോട് പഞ്ചിക്കലിൽ!  

    കാസർകോട്: ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേലംമ്പാടി പഞ്ചിക്കലിൽ ശ്രീകൃഷ്ണമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് ഒരു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടി എത്തിയത്. നാട്ടുകാരുടെ വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിന് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ല. പൊലീസ് പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. …

വെള്ളിക്കോത്ത് അട്ടോട്ടെ സി.കുപ്പച്ചി അമ്മ 111-ാം വയസിൽ അന്തരിച്ചു; കാസർകോട് ജില്ലയിലെ പ്രായം കൂടിയ വോട്ടറായിരുന്നു

  കാസർകോട്: വെള്ളിക്കോത്ത് അടോട്ട് കൂലോത്ത് വളപ്പ് ചാപ്പയില്‍ വീട്ടിലെ സി.കുപ്പച്ചി അമ്മ (111) അന്തരിച്ചു. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലെ 20-ാം നമ്പര്‍ ബൂത്തിൽ അവസാനമായി വോട്ട് ചെയ്തിരുന്നു. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയോധികര്‍ക്കുള്ള വീട്ടിലെ വോട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇവരുടെ വീട്ടിലെത്തി കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ച് കുപ്പച്ചി അമ്മയെ ആദരിച്ചിരുന്നു. ഇക്കഴിഞ്ഞ വയോജന ദിനത്തിലും …

പെട്രോൾ പമ്പിലെ അതിക്രമം; കണ്ണൂരിലെ പൊലീസുകാരൻ സന്തോഷിനെ സസ്പെൻഡ് ചെയ്തു, വധശ്രമത്തിനു കേസ്

  കണ്ണൂർ: പെട്രോൾ പമ്പിൽ അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. നേരത്തെ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. പെട്രോൾ അടിച്ചതിൻ്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി ഇയാൾ സ്റ്റേഷൻ വരെ കാർ ഓടിച്ചുപോവുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകിട്ട് കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. …

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും “ഇന്ത്യാ മുന്നണി” തന്ത്രം ഏശിയില്ല; കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി മൂന്നാം തവണയും ബിജെപി ക്ക് തന്നെ

  കാസർകോട്: കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി മൂന്നാം തവണയും നിലനിർത്തി ബിജെപി ശക്തി തെളിയിച്ചു. “സേവ സഹകാരി കൂട്ടായ്മ ”എന്ന പേരിൽ യുഡിഎഫ് എൽഡിഎഫ് ന്റെ തന്ത്രം വിജയിച്ചില്ല. ബിജെപിയെ നേരിടാൻ യോജിച്ച സ്ഥാനാർത്ഥികളെ നിർത്താതെയുള്ള തന്ത്രമാണ് ഇതോടെ പാളിപ്പോയത്. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2700ഓളം വോട്ടിൽ ബിജെപി ക്ക് 1800 ലേറെ വോട്ടുകൾ നേടി വ്യക്തമായ മേൽക്കോയ്മ ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. …