മൂന്നു വയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊന്നു; കാരണം ബന്ധത്തിനു ശല്യമായതിനാല്‍

 

ബംഗളൂരു: മൂന്നുവയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ മൈക്കിള്‍രാജ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി വിരാഠ്നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. അശ്വിനിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മാതാവിനെ ഉപേക്ഷിച്ചു പോയിരുന്നു. അതിന് ശേഷം അമ്മയും മകളും തനിച്ചായിരുന്നു താമസം. ആറുമാസം മുമ്പ് യുവതി മൈക്കിള്‍രാജിനെ പരിചയപ്പെടുകയും കൂടെ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്വസ്ഥമായ ജീവിതത്തിനു അശ്വിനി തടസ്സമാണെന്നു തോന്നിയ മൈക്കിള്‍രാജ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മൈക്കിള്‍രാജ്, പെണ്‍കുട്ടിയെ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി ചുമരിലെറിഞ്ഞു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സ്ഥലം വിട്ടു. ഗുരുതരമായി പരിക്കേറ്റ മകളെ മാതാവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ബൊമ്മനഹള്ളി പൊലീസ് മൈക്കിള്‍രാജിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page