ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ, സംഭവം കാസർകോട് പഞ്ചിക്കലിൽ!  

 

 

കാസർകോട്: ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേലംമ്പാടി പഞ്ചിക്കലിൽ ശ്രീകൃഷ്ണമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് ഒരു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടി എത്തിയത്. നാട്ടുകാരുടെ വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിന് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ല. പൊലീസ് പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page