ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി

ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ഉപ്പളയിലെ സ്വര്‍ണ്ണവ്യാപാരി

കാസര്‍കോട്: ടെര്‍ഫില്‍ ഷട്ടില്‍ കളിക്കാനെത്തിയ സ്വര്‍ണ്ണവ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് നഗറിലെ അഹമ്മദ് നസീര്‍ (34) ആണ് മരിച്ചത്. ഉപ്പളയിലെ എന്‍.എന്‍ ഗോള്‍ഡ് ടെസ്റ്റിംഗ് സെന്റര്‍ ഉടമയാണ് ഇദ്ദേഹം.
ഞായറാഴ്ച രാത്രി ഏഴു മണിയോടെ സോങ്കാലിലെ ടെര്‍ഫിലാണ് സംഭവം. കളികഴിഞ്ഞ ശേഷം കോര്‍ട്ടിലിരുന്ന നസീര്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
അഹമ്മദ് നസീറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
പരേതനായ അസൈനാര്‍-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫദീലത്ത് അഫ്‌സാന, ഏഴുമാസം പ്രായമുള്ള ഇശ ഫാത്തിമ ഏക മകളാണ്. സഹോദരങ്ങള്‍: നിയാസ്, നസീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page