കുപ്രസിദ്ധ വാഹനമോഷ്ടാവ് തെക്കില്‍ നവാസ് കാഞ്ഞങ്ങാട്ട് പിടിയില്‍

  കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവ് കാഞ്ഞങ്ങാട്ട് പൊലീസ് പിടിയില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള തെക്കില്‍, മങ്ങാടന്‍ ഹൗസിലെ മുഹമ്മദ് നവാസ് (26)ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. നവാസിനെതിരെ ബേക്കല്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.  

മഴ; ഇടുക്കി ഡാമില്‍ ഒറ്റദിവസം മൂന്നര അടി വെള്ളം ഉയര്‍ന്നു

  ഇടുക്കി: ഒറ്റദിവസം കൊണ്ട് ഇടുക്കി ഡാമില്‍ 3.58 അടി വെള്ളം ഉയര്‍ന്നു. 7.04 കോടി യൂണീറ്റ് വൈദ്യുതില്‍ ഉല്‍പാദിപ്പിക്കാനുളള വെള്ളമാണ് ചൊവ്വാഴ്ച അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ഇപ്പോള്‍ 2345.6 അടി വെള്ളം അണക്കെട്ടിലുണ്ട്. ഇത് അണക്കെട്ടിലെ ജലസംഭരണ ശേഷിയുടെ 42 ശതമാനമാണ്.

കുളിമുറില്‍ മറന്നു വച്ച 7 ലക്ഷം രൂപയുടെ രത്നമോതിരങ്ങള്‍ മോഷണം പോയി; ഉദുമയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാന്‍ എത്തിയ മുംബൈ യുവതിയുടെ രത്നമോതിരങ്ങള്‍ മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: ഉദുമ, കാപ്പിലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിനിയുടെ ഏഴുലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് സംഭവം. മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത്ഷായുടെ ഭാര്യയുടേതാണ് മോഷണം പോയ മോതിരങ്ങള്‍. നിഖിലും കുടുംബവും താമസിച്ച മുറിയില്‍ നിന്നു മറ്റൊരു മുറിയിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിലാണ് നിഖിലിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവെച്ച മോതിരങ്ങള്‍ മോഷണം പോയത്. കുടുംബം മുറിയൊഴിഞ്ഞ ശേഷം മുറി വൃത്തിയാക്കാന്‍ എത്തിയ …

തോണി മറിഞ്ഞു മല്‍സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അര്‍ക്കിലയിലെ അലോഷ്യസ്(45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കഠിനകുളം മര്യനാടുനിന്ന് മല്‍സ്യബന്ധനത്തിന് പോകവേയാണ് അപകടം. അഞ്ചുപേരാണ് തോണിയിലുണ്ടായിരുന്നത്. കടല്‍ക്ഷോഭത്തില്‍ പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന രാജു, ബിജു, ജോര്‍ജ്, ആല്‍ബി, പ്ലാസ്റ്റ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കടലില്‍പെട്ട അലോഷ്യസിനെ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 55,000 രൂപ

  കാസര്‍കോട്: ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 55,000 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇന്നലെ 280 രൂപയാണ് പവന് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയതെന്നു വിപണി വൃത്തങ്ങള്‍ പറഞ്ഞു  

ബസില്‍ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; കുണിയ സ്വദേശി പിടിയില്‍

  കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിക്കും മകള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പെരിയ, കുണിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിന്നു പാലക്കുന്നിലേക്കുള്ള യാത്രയ്ക്കിടയില്‍ ആണ് മലയോരത്തെ യുവതിക്കും ആറു വയസ്സുള്ള മകള്‍ക്കും നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം കണ്ടക്ടറെ അറിയിച്ചു. ഇതോടെ അപകടം മണത്ത മുഹമ്മദ് കുഞ്ഞി ബസില്‍ …

40 അടി ഉയരത്തില്‍ നിന്നു മണ്ണിടിഞ്ഞു വീണു; 4 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

  കൊച്ചി: ഇന്നലെ രാത്രി കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന മുറിയുടെ മുകളില്‍ 40 അടി ഉയരത്തില്‍ നിന്നു മണ്ണിടിഞ്ഞു വീണെങ്കിലും വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞു പാഞ്ഞെത്തിയ അധികൃതര്‍ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടന്‍ തൊട്ടിലിലെ ജോമോന്‍ എന്നയാളുടെ വീട്ടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടസമയത്ത് ജോമോന്‍, ഭാര്യ സൗമ്യ, മക്കളായ അല്‍ന (17), ആല്‍ബിന്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

പനി, ഛര്‍ദ്ദി, വയറിളക്കം; ഗുജറാത്തില്‍ അപൂര്‍വ്വ വൈറസ് രോഗം കുട്ടികളില്‍ പടരുന്നു, അഞ്ചു ദിവസത്തിനിടെ 6 കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

  അഞ്ച് ദിവസത്തിനിടെ ആറുകുട്ടികള്‍ ചന്ദിപുര വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍. ചൊവ്വാഴ്ച രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. 14 പേര്‍ക്ക് അസുഖം ബാധിച്ചു. സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവില്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഇവിടെ 12 പേര്‍ ചികിത്സയിലുണ്ടെന്നു ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സംശയാസ്പദമായ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രണ്ടുപേര്‍ മുതിര്‍ന്നവരാണ്. ഈ രോഗികളില്‍ ആറു പേര്‍ സബര്‍കാന്ത ജില്ലയില്‍ നിന്നും, …

മഴ അവധി: സ്കൂൾ അടച്ചാൽ വിദ്യാർഥികളുടെ പഠനം മാത്രമല്ല, പോഷകാഹാരവും നഷ്ടപ്പെടുമെന്ന് കാസർകോട് ജില്ലാ കളക്ടർ, അവധി അറിയാൻ പലരും ഫോൺ വിളിക്കുന്നുവെന്നും കളക്ടർ

കാസർകോട്: ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ. കഴിഞ്ഞ നാല് ദിവസമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇനിയും അടച്ചിടേണ്ടി വരുമ്പോൾ ക്ലാസുകൾ മാത്രമല്ല ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടമാകും. അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളാണ്. പ്രഖ്യാപിച്ച അവധികൾ നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയില്ല. ധാരാളം ഫോൺ കോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമില്ല. പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നമുക്ക് നടപടിയെടുക്കാമെന്ന് ജില്ലാ കളക്ടർ …

പിതാവിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല, മരണത്തിൽ മനംനൊന്ത മകൻ  കിണറ്റിൽച്ചാടി ജീവനൊടുക്കി

കാസർകോട്: ചികിത്സയിലായിരുന്ന പിതാവിൻ്റെ മരണത്തിൽ ദുഃഖിതനായ മകൻ കിണറ്റിൽച്ചാടി ജീവനൊടുക്കി പെർള അടുക്ക അബ്രാജെ കെദുക്കാറിലെ ഈശ്വര നായിക്കി (65)ൻ്റെ മരണവും തുടർന്നു ഇളയ മകൻ യതീശ (35)ൻ്റെ ആത്മഹത്യയും നാടിനെ നൊമ്പരപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് രോഗബാധിതനായിരുന്ന ഈശ്വര നായിക്ക് മരിച്ചത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ദുഃഖാകുലനായ യതീശനെ ആശ്വസിപ്പിച്ചു. തിങ്കളാഴ്ച ശവസംസ്ക്കാരക്രിയകൾക്കു യതീശനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നു മറ്റുമക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്ക്കാരം നടന്നു. അതിനു ശേഷം യതീശനെ കാണാനില്ലെന്നു പൊലീസിൽ പരാതി കൊടുത്തു. തുടർന്നു …

കനത്ത മഴ; എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; മലപ്പുറത്തും കാസർകോടും അവധിയില്ല  

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. മലപ്പുറത്തും കാസർകോടും അവധിയില്ല. കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നു കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. വയനാട് ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അവധി …

ഒമാൻ കടലിൽ എണ്ണക്കപ്പൽ മറഞ്ഞ് 9 ഇൻഡ്യക്കാരടക്കം 16 പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

മസ്ക്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇൻഡ്യക്കാരടക്കം 16 കപ്പൽ ജീവനക്കാരെ കാണാതായി. കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കോമോ റോസ് പതാക വച്ച എണ്ണക്കപ്പലാണ് ഒമാൻ തീരത്തു നിന്ന് 29 മൈൽ അകലെ ആഴക്കടലിൽ അപകടത്തിൽപ്പെട്ടത്. 13 ഇന്ത്യക്കാരടക്കം 16 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നു ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിപ്പിൽ പറഞ്ഞു. ഒമാനിലെ റാസ് മദ്രാക്കാ പ്രദേശത്തു നിന്നും 29 മൈൽ അകലെയാണ് കപ്പൽ മറിഞ്ഞത്. പ്രസ്റ്റീജ് …

കൊക്കച്ചാൽ ഡബിൾ ഗേറ്റിൽ കൂറ്റൻ കാറ്റാടി മരം വീണു ഗതാഗതം തടസ്സപ്പെട്ടു: കമ്പി പൊട്ടി വൈദ്യുതി വിതരണം നിലച്ചു

  കാസർകോട്: കൊക്കച്ചാൽ ഡബിൾ ഗേറ്റിനടുത്തു കാറ്റാടി മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. മരം വീണു വൈദ്യുതി ലൈൻ പൊട്ടിയതിനെത്തുടർന്നു വൈദ്യുതി വിതരണവും നിലച്ചു. മരം വീണതിന് ഇരുവശവും നാട്ടുകാർ യാത്രക്കാരെ തടഞ്ഞു നിറുത്തിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി ട്രാൻസ്ഫോമർ ഓഫാക്കിയാലേ മരം മുറിച്ചു മാറ്റാൻ കഴിയൂ. വിവരം വൈദ്യുതി വിഭാഗത്തെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പു മൂന്നു കാറ്റാടി മരങ്ങൾ ഇവിടെ കടപുഴകി വീഞ്ഞിരുന്നു. ആ അപകടത്തിൽ മൂന്നു വൈദ്യുതി …

ഒമാനിൽ ഷിയാ പള്ളിക്കുനേരെ അക്രമം: 9 പേർ കൊല്ലപ്പെട്ടു; 28 പേർക്കു പരിക്ക് 

ദുബൈ: ഒമാനിലെ ഷിയാ മുസ്ലിം പള്ളിക്കു നേരെ തിങ്കളാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് അക്രമികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു കൊല്ലപ്പെട്ടവരിൽ നാലു പേർ പാകിസ്ഥാൻ കാരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക കേന്രങ്ങൾ വെളിപ്പെടുത്തി. 28 പേർക്കു പരിക്കു പറ്റിയിട്ടുണ്ട്. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ രാജ്യക്കാരാണെന്നറിയുന്നു.

കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: കുമ്പള ഭാസ്ക്കര നഗറിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറിയ മാരുതി സ്വിഫ്ട് കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മധൂർ കോട്ടക്കണ്ണിയിലെ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെയ്റ്റിംഗ് ഷെഡ്‌ഭാഗികമായി തകർന്നു. ചെവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണു അപകടം ഉണ്ടായത്. എതിർ സൈഡിലൂടെ വന്ന കാർ വെയ്റ്റിംഗ് ഷെഡ്ഡിനു മുന്നിലെ സ്ഥലനാമ ബോർഡ് ഇടിച്ചു തകർത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കുമ്പള എസ്.ഐ കെ. ശ്രികേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സാധാരണ നിലയിൽ …

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് വീരമൃത്യു

  കാശ്മീര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ജവാന്മാര്‍ക്ക് വീരമൃത്യുവരിച്ചു. ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായിമാരായ വിജേന്ദ്ര, അജയ് എന്നിവര്‍ക്കാണ് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടമായതെന്ന് സൈനീക വക്താവ് വെളിപ്പെടുത്തി. കര്‍ത്ത്യവ്യ നിര്‍വഹണത്തിനിടയില്‍ മരിച്ച വീരസൈനീകര്‍ക്ക് ജനറല്‍ ഉള്‍പ്പെടെ സായുധ സേനാ മേധാവികള്‍ അന്തിമാഭിവാദ്യമര്‍പ്പിച്ചു. ഭീകരരെ നേരിടുന്നതില്‍ ഇന്‍ഡ്യന്‍ സേനയും പൊലീസ് വിഭാഗവും സംയുക്തമായി നീക്കമാരംഭിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, അഞ്ചുദിവസം മഴ തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടു ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലാകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് …

വാങ്ങിയ കടം തിരിച്ചുകൊടുത്തില്ല; പകരം 35,000 രൂപയ്ക്ക് സഹോദരിയുടെ 11 വയസുളള മകളെ ഭൂവുടമയ്ക്ക് വിറ്റു

  കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരുവിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയുടെ സഹോദരി സുജാതയാണ് വെറും 35,000 രൂപയ്ക്കു വേണ്ടി പെണ്‍കുട്ടിയെ വിറ്റത്. കുട്ടിയുടെ മാതാവ് ചൗഡമ്മ സഹോദരിയില്‍ നിന്നു കുറച്ചു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാന്‍ കഴിയാതെവന്നപ്പോള്‍ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങള്‍ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നാണ് മാതാവിനെ അറിയിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടെ അവിടെനിര്‍ത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും മാതാവിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ബാലികയെ …