വെള്ളിക്കോത്ത് അട്ടോട്ടെ സി.കുപ്പച്ചി അമ്മ 111-ാം വയസിൽ അന്തരിച്ചു; കാസർകോട് ജില്ലയിലെ പ്രായം കൂടിയ വോട്ടറായിരുന്നു

 

കാസർകോട്: വെള്ളിക്കോത്ത് അടോട്ട് കൂലോത്ത് വളപ്പ് ചാപ്പയില്‍ വീട്ടിലെ സി.കുപ്പച്ചി അമ്മ (111) അന്തരിച്ചു. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലെ 20-ാം നമ്പര്‍ ബൂത്തിൽ അവസാനമായി വോട്ട് ചെയ്തിരുന്നു. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയോധികര്‍ക്കുള്ള വീട്ടിലെ വോട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇവരുടെ വീട്ടിലെത്തി കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ച് കുപ്പച്ചി അമ്മയെ ആദരിച്ചിരുന്നു. ഇക്കഴിഞ്ഞ വയോജന ദിനത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ വീട്ടിലെത്തി ആദരിച്ചിരുന്നു. കടുത്ത ഇ എം എസ് ആരാധകയായിരുന്നു. 1948ലെ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത അനുഭവവും ഈ മുത്തശ്ശിക്കുണ്ടായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മകന്‍: പരേതനായ കുട്ട്യന്‍. മരുമകള്‍: കെ.വി.രാധ (ചിത്താരി). സഹോദരങ്ങള്‍: ചിരുതക്കുഞ്ഞി (മാണിക്കോത്ത്), കുഞ്ഞിപെണ്ണ് (അടോട്ട്). പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, കുഞ്ഞമ്പു, കാരിച്ചി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page