അതിതീവ്ര മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കാസർകോട്: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട്  ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധി …

എഴുത്തുകാരനും ചെറുകഥാകൃത്തുമായ പി.കെ. ഗോപി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: എഴുത്തുകാരനും ചെറുകഥാകൃത്തുമായ അമ്പലത്തുകര ചുള്ളിമൂലയിലെ പി.കെ. ഗോപി (57) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച ഉച്ചക്ക് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജില്ലാശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. എഴുത്തുകാരനും ചെറുകഥാകൃത്തുമായിരുന്നു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. ഭാര്യ: പുഷ്പ. മക്കള്‍: ശ്രീഷനു, ശ്രീമോള്‍.  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; പിടിയിലായത് പിതാവും മകനും

പോക്സോ കേസില്‍ പിതാവും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പിതാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചു തുടങ്ങിയത്. മകനോട് ഇക്കാര്യം പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നു. ഇതോടെ യുവാവും പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമനം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ …

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപത്തിരണ്ടിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആദിവസം, …

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; നാളെ അതി തീവ്രമഴ; കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാര്‍ഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ …

യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ധനകാര്യസ്ഥാപനത്തില്‍ മോഷണശ്രമം; ബുര്‍ഖ ധരിച്ചെത്തിയ മൂന്നുപേര്‍ പിടിയില്‍

ജീവനക്കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ബജ്പെ ശാന്തിഗുഡ്ഡെ സ്വദേശി പ്രീതേഷ് എന്ന പ്രീതു(31), സൂറത്കല്‍ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കെരെ സ്വദേശി അന്നു എന്ന കുസുമകരെ(37) എന്നവരെയാണ് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം നാലിന് വൈകീട്ട് ബുര്‍ഖ ധരിച്ച് ബജ്പെ ടൗണിന്റെ ഹൃദയഭാഗത്തുള്ള ബജ്പെ ഫിനാന്‍സ് ഓഫീസില്‍ കടന്ന മൂവരും സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചാണ് കവര്‍ച്ചനടത്താനൊരുങ്ങിയത്. …

ആഗ്‌നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും, കുട്ടിയുടെ ഫോണുകള്‍ പരിശോധിക്കും

എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവിലെ നിര്‍ദേശം. ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പൊലീസ് പരിശോധിക്കുന്നത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ ആഗ്നല്‍ (14)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി …

അടുത്ത ഞായറാഴ്ച വിവാഹം; രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി; യുവാവ് ഉറക്കത്തിനിടെ മരിച്ചു

പ്രതിശ്രുത വരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി താമരശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നു. സൗദയാണ് മാതാവ്. ഫാരിസ് കബീര്‍ ദുബായ്, ഹിബ എന്നിവര്‍ സഹോദരങ്ങളാണ്. കോടഞ്ചേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു.  

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; മരണപ്പെട്ടത് കൊവ്വല്‍പ്പള്ളിയിലെ നിത്യസാന്നിധ്യമായ മാമു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു. കൊവ്വല്‍പ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകന്‍ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊവ്വല്‍പ്പള്ളി ടൗണില്‍ സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനിടയില്‍ നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മമ്മുവിനെ ഇടിക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. കൊവ്വല്‍പ്പള്ളിയിലെ നിത്യസാന്നിധ്യമായിരുന്നു മരണപ്പെട്ട ഷാജി. ഹൊസ്ദുര്‍ഗ് പൊലീസ് …

പൊതു തെരഞ്ഞെടുപ്പ് പ്രതീതിയില്‍ കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍

കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. വീറും വാശിയും നിറഞ്ഞ തെഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതി നിലനിര്‍ത്താന്‍ ബിജെപിയും, പിടിച്ചെടുക്കാന്‍ ‘സേവ സഹകാരി കൂട്ടായ്മ ‘എന്ന പേരില്‍ ഇന്ത്യാ മുന്നണിയും രംഗത്തുണ്ട്. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 7500 ഓളം അംഗങ്ങളാണ് വോട്ടര്‍മാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞതവണ യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്. എന്നാല്‍ നഷ്ടപ്പെട്ട …

കുഞ്ഞു കൈകളാല്‍ പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങി കുമ്പളപ്പള്ളി യുപി സ്‌കൂള്‍

കാസര്‍കോട്: കുഞ്ഞു കൈകളാല്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് കുമ്പളപ്പള്ളി എസ്‌കെജിഎംഎയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പിടിഎ യും. സ്‌കൂള്‍ ശുചിത്വ ക്ലബ്, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ക്ലബ്, ബുള്‍ബുള്‍ കുമ്പളപ്പള്ളി യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ പിടിഎ യുടെ സഹകരണത്തോടെയാണ് സ്‌കൂളില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷി ഒരു സംസ്‌കാരമാണെന്ന മനോഭാവം കുട്ടികളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് കൊണ്ട് കൃഷിയിലേയ്ക്കിറങ്ങിയത്. ആകെ 800 ചെണ്ടുമല്ലി തൈകളാണ് നട്ടിരിക്കുന്നത്. ഇതില്‍ 200 …

കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പൊലീസ് വധശ്രമത്തിന് കേസെടുത്തു, പ്രതി സന്തോഷ് ഒളിവില്‍

കാസര്‍കോട്: കാറ്റാംകവലയില്‍ കെഎസ്ഇബി ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീട്ടുടമ ചിറ്റാരിക്കാല്‍ കാവും തലയിലെ ജോസഫിന്റെ മകന്‍ മാരി പുറത്ത് സന്തോഷിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തിയെങ്കിലും ഒളിവില്‍പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് നല്ലോമ്പുഴ കെഎസ് ഇ ബി കരാര്‍ ജീവനക്കാരനായ തയ്യേനി സ്വദേശി കെ.അരുണ്‍കുമാറിന് നേരെ വധശ്രമം ഉണ്ടായത്. തകരാറിലായ കെ.എസ് .ഇ.ബി മീറ്റര്‍ മാറ്റി സ്ഥാപിക്കാനെത്തി മടങ്ങുമ്പോള്‍ …

തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വെടിയേറ്റു; രണ്ട് അക്രമികളെ കൊലപ്പെടുത്തി

  പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം.ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമം നടന്നു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടന്‍ മാറ്റി. ട്രംപ് സുരക്ഷിതനെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. ട്രംപിന്റെ വലത് ചെവിക്കാണ് പരുക്കേറ്റത്. റാലിയില്‍ പങ്കെടുത്ത രണ്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ തന്റെ ചെവിക്ക് വെടിയേറ്റതായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മാധ്യമത്തിലൂടെ അറിയിച്ചു. വലതുചെവിയുടെ മുകൾ ഭാഗത്താണ് …

കേടായ മീറ്റർ മാറ്റിവെച്ചതിൽ വൈരാഗ്യം, കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിപ്പിച്ച് പരിക്കേൽപ്പിച്ച് വീട്ടുടമ, ജാക്കി ലിവർ കൊണ്ടടിച്ചെന്നും പരാതി

കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ …

കരുതലോടെ ജിമ്മിയും ജാക്കിയും, പേടിച്ചോടി കവര്‍ച്ചക്കാര്‍

ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി ഗള്‍ഫിലേയ്ക്കു പോയിരുന്നു. ഇക്കാര്യം അയല്‍ക്കാരെ അറിയിച്ചാണ് പോയത്. ഞായറാഴ്ച രാത്രി 12 മണിയോടെ അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുപട്ടികളായ ജിമ്മിയും ജാക്കിയും തുടര്‍ച്ചയായി കുരച്ചു ശബ്ദമുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി നായകള്‍ കുരച്ചതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍, മുബാറക്കിന്റെ വീടിനു …

കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍

മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതോടെ 12 ഓളം വരുന്ന നായ്ക്കള്‍ പിന്തിരിഞ്ഞോടി. ഇതോടെ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രദേശം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷവും ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഒരാഴ്ച മുമ്പ് മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും …

പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു

  തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. അരനൂറ്റാണ്ടോളമായി പൂരക്കളി, മറത്തുകളി രംഗത്തെ പ്രതിഭയായിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള നിരവധി സംസ്‌കൃത ഗ്രന്ഥങ്ങളും, ശ്ലോകങ്ങളും, പൂരക്കളി പാട്ടുകളും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി നിരവധി ശിഷ്യസമ്പത്തുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്‌കൃത പണ്ഡിതന്‍മാര്‍ക്കുള്ള കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ …

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങിച്ചാണ് തെയ്യക്കോലം പ്രയാണം തുടങ്ങിയത്. തുടര്‍ന്ന് കോട്ടപ്പാറ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിനു ശേഷമാണ് വീടു വീടാന്തരം അനുഗ്രഹം ചൊരിഞ്ഞ് യാത്ര തുടങ്ങിയത്. ഈ മാസം സംക്രമംവരെ തെയ്യക്കോലങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ എത്തും.പഞ്ഞ മാസമായ കര്‍ക്കടകത്തിലെ ആധികളും വ്യാധികളും ആടിയൊഴിപ്പിക്കാനാണു …