തിക്കിതിരക്കി പോവണ്ട; സ്വാതന്ത്ര്യ ദിന അവധിക്ക് ശേഷം മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; സ്‌റ്റോപ്പുകളും സമയ ക്രമവും ഇതാണ്
സ്വാതന്ത്ര്യ ദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. മംഗളൂരു-കൊച്ചുവേളി റൂട്ടിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടുക. 17നു ശനിയാഴ്ച രാത്രി കൊച്ചുവേളിയിലേക്കും, ഞായറാഴ്ച വൈകീട്ട് മംഗളൂരുവിലേക്കും ഓരോ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 14 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും മൂന്ന് ജനറല്‍ കോച്ചുകളുമാണ് സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 07:30ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന …