ചിരട്ട കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടി; നിരവധി കേസുകളില്‍ പ്രതിയായ രണ്ടു പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍, നടപടി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം

 

 

കാസര്‍കോട്: ചിരട്ട കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. മൊറത്തണയിലെ മുഹമ്മദ് സാലി (30), പുരുഷന്‍ കോടിയിലെ മുഹമ്മദ് റാസിഖ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മിയാപ്പദവ്, ബജ്ജങ്കളയില്‍ ആഗസ്ത് 9ന് ആണ് അറസ്റ്റിനാസ്പദമായ സംഭവം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page