പിലിക്കോട് ഭ്രാന്തൻ കുറുക്കന്റെ പരാക്രമം; വീട്ടമ്മയ്ക്കും വളർത്തു നായക്കും കടിയേറ്റു

 

കാസർകോട്: പിലിക്കോട് പ്രദേശത്ത് പട്ടാപ്പകൽ ഭ്രാന്തൻ കുറുക്കന്മാരുടെ പരാക്രമം. വീട്ടമ്മയ്ക്കും വളർത്തുന്ന നായക്കും കടിയേറ്റു. പിലിക്കോട് വീതുകുന്നിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന പഴയങ്ങാടി അടുത്തിലയിലെ കെ.വി.രാധ(52)യ്ക്കാണ് കുറുക്കന്റെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ ഓടിവന്ന കുറുക്കൻ കടിക്കുകയായിരുന്നു. ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രാധയുടെ കാലിനാണു കടിയേറ്റത്. കരക്കേരുവിലെ സി.രമേശൻ്റെ വളർത്തു നായക്കും കുറുക്കന്റെ കടിയേറ്റു. വടക്കോട്ട് വയൽ, കരക്കേരു, കൊല്ലറൊടി, തുമ്പക്കുതിരു പ്രദേശങ്ങളിലാണ് ഭ്രാന്തൻ കുറുക്കന്മാരുടെ വിളിയാട്ടം. ഒടുവിൽ നാട്ടുകാർ ഒരു കുറുക്കനെ തല്ലിക്കൊന്നു. വീത് കുന്നിന് സമീപത്തെ കാട്ടിലാണ് അഞ്ചോളം കുറുക്കന്മാർ അധിവസിക്കുന്നത്. അതിൽ രണ്ടെണ്ണത്തിനാണ് ഭ്രാന്തുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. വീതുകുന്നിലും പരിസരത്തെയും കാടുകൾ അടിയന്തരമായും വെട്ടിത്തെളിയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page