ഇരിട്ടി: കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37) ആണ് മരിച്ചത്. കുവൈറ്റില്‍ ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശി അനൂപിന്റെ ഭാര്യയാണ്. മംഗഫിലായിരുന്നു താമസിച്ചിരുന്നത്. ആരാധ്യ, കിഷാന്‍, ജാന്‍വി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച എറണാകുളത്ത്.