അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര, ചീപ്പാറ സ്വദേശികളായ അബ്ദുല്‍ സിയാദ്-ഷാജിദ ദമ്പതികളുടെ മകന്‍ ആസിം സിയാദ് (10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ആസിമിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എസ്.എം.ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആസിം. കഴിഞ്ഞ ദിവസം ചേലക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസ്സുകാരി മരിച്ചിരുന്നു. ഈ സംഭവത്തിന്റെ …

മല്ലംപാറയില്‍ പുലി കുരുങ്ങിയ കെണി വച്ചതാര്? നിരവധി പേരെ ചോദ്യം ചെയ്തു, അറസ്റ്റു നടപടിയുമായി വനം വകുപ്പ്

  കാസര്‍കോട്: ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ പാണ്ടി, മല്ലം പാറയില്‍ കാട്ടുപന്നിക്ക് വച്ച് കെണിയില്‍ കുരുങ്ങി പുലി ചത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരാണ് കുരുക്ക് വച്ചതെന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരവധിപേരെ ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വെള്ളിയാഴ്ച രാവിലെയാണ് മല്ലം പാറയിലെ അണ്ണനായ്ക്കിന്റെ റബ്ബര്‍ തോട്ടത്തില്‍ പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉച്ചയോടെ പുലി ചാവുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ ഗുരുതരമായ പരിക്കാണ് പുലി ചാവാന്‍ …

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു; ജില്ലയിലെ സേവന മികവിന് 10 ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം

  കാസര്‍കോട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മികച്ച സേവനം കണക്കിലെടുത്ത് പത്ത് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. നേരത്തെ കാസര്‍കോട് ജില്ലയില്‍ വിവിധ റാങ്കുകളില്‍ സേവനമനുഷ്ഠിച്ച കണ്ണൂര്‍ റൂറല്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാര്‍ ആലക്കലും പുരസ്‌കാരപട്ടികയില്‍ ഇടം നേടി. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ലതീഷ്, കെ.വി ജോസഫ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.പി രമേഷ് കുമാര്‍, കെ.വി ഗംഗാധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. ബിന്ദു, വി. …

കുറ്റിക്കോലില്‍ വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാറിന്റെ പരാതിയില്‍ കുറ്റിക്കോല്‍, ചിറ്റപ്പന്‍ക്കുണ്ട് സ്വദേശി സുധീഷ് കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. കെ. വിജയലക്ഷ്മി എന്നയാള്‍ക്കു നേരത്തെ നല്‍കിയ കെട്ടിട നിര്‍മ്മാണ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരും ക്യൂ.ആര്‍ കോഡും ഉപയോഗിച്ചാണ് വ്യാജകെട്ടിടനിര്‍മ്മാണ അനുമതി പത്രം നിര്‍മ്മിച്ചതെന്നാണ് പരാതി. ഒരു എഞ്ചിനീയറാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെയും …

കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്ക് അടിക്കടി സ്ഥലംമാറ്റം: നീലേശ്വരം രാജാറോഡ് വികസന പദ്ധതി സ്തംഭിച്ചു

  കാസര്‍കോട്: കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം ജില്ലയുടെ സ്വപ്ന പദ്ധതിയായ രാജാറോഡ് വികസന പദ്ധതി സ്തംഭിച്ചു. ജില്ലയിലെ മൂന്നാമത്തെ വലിയ നഗരമായ നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്നപദ്ധതിയാണ് വഴിമുട്ടിയത്. 2018ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജാറോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. ദേശീയപാതയിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നു തുടങ്ങി മേല്‍പ്പാലം വരെ നീളുന്ന ഒരു കിലോമീറ്ററും 300 മീറ്ററും വരുന്ന റോഡാണ് രാജാറോഡ്. നഗരസിരാകേന്ദ്രമാണ് ഈ വഴി. കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച …

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതം മൂലം മരിച്ചു 

  കാസർകോട്: രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴുമണിയോടെ രാജപുരം സ്റ്റേഷനില്‍ നിന്നും മടങ്ങിയതായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ പരിപാടികളില്‍  പങ്കെടുത്തിരുന്നു. പ്രമേഹ സംബന്ധമായി ചികില്‍സയിലായിരുന്നു. ഭാര്യ: സുജാത. ശരത്, ജിഷ്ണു എന്നിവര്‍ മക്കളാണ്. വിദേശത്തുള്ള മകന്‍ ശരത് വന്ന ശേഷമായിരിക്കും സംസ്‌കാരം.

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഗംഗാവാലി പുഴയില്‍ എത്തും; ലോറി കണ്ടെത്താൻ ആകുമോ ?

  ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. ഈശ്വര്‍ മാല്‍പെയടക്കം നാല് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ പുഴയിലെ തിരച്ചില്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഗംഗാവാലി പുഴയില്‍ എത്തും. ചൊവ്വാഴ്ച ലോറിയുടെ ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആകും ആദ്യഘട്ട തിരച്ചില്‍. ഇതിനുശേഷം സ്‌പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കും. നാവികസേന ഇന്നലെ എത്തിയില്ലെങ്കിലും ഇന്ന് എത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. അര്‍ജുന്‍ അടക്കമുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ പുനരാരംഭിച്ചതോടെ പ്രതീക്ഷയിലാണ് കുടുംബവും …

’17ന് നാഗവല്ലി എത്തും’; ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുമോ ‘മണിച്ചിത്രത്താഴ്’

  കൊച്ചി : മലയാളത്തിന്റെ എവർക്ലാസിക്ക് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിലേക്ക്. പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് റീ റിലീസിനെത്തുമ്പോൾ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിർമ്മാതാക്കൾ ഉറപ്പു നല്‍കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കോളിവുഡിൽ നിരന്തരമായി സിനിമകൾ റീ റീലീസ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ വിജയ് നായകനായ ഗില്ലി ബോക്സോഫീസിവിനെ തന്നെ അമ്പരിപ്പിച്ച കളക്ഷനാണ് നേടിയത്. ഇതുപോലെ കേരളത്തിലും ഈ …

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കണ്ണൂർ കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് 

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആഗസ്റ്റ് 15 വരെ ശക്തമായ ഇടിമിന്നലിനും സാധ്യത പറയുന്നു.തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീ ഉയരം വരെ …

ചെറുവത്തൂരിൽ മദ്യശാല വരും; അതേ കെട്ടിടത്തിൽ തന്നെ; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക, ഒടുവിൽ മദ്യശാലയ്ക്ക് പാർട്ടി അനുമതി നൽകിയതായി സൂചന 

  കാസർകോട്: ഏറെ വിവാദം ഉണ്ടാക്കി പാർട്ടിക്ക് തലവേദനയായി മാറിയ മദ്യശാല ചെറുവത്തൂരിന് നഷ്ടമാകില്ല. സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെ വീണ്ടും മദ്യശാല വരും കൺസ്യൂമർഫെഡ് മദ്യശാല തുറന്നതിനു പിന്നാലെ പൂട്ടിയ അതേ കെട്ടിടത്തിൽ തന്നെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഉടമ മാധവൻ നായരുമായി കരാറും ഉറപ്പിച്ചു സമ്മതപത്രം വാങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിക്കു മദ്യശാല വിവാദവും കാരണമായതായി പാർട്ടി നേതൃത്വം …

ഗംഗാവലി പുഴയിൽ നിന്ന് ഹൈഡ്രോളിക് ജാക്കി ഈശ്വർ മൽപേ മുങ്ങിയെടുത്തു; അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ്; നാളെയും തെരച്ചിൽ തുടരും

  ബംഗളൂരു : ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍ ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അത് അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും …

ഷിരൂരില്‍ വീണ്ടും തെരച്ചില്‍ ആരംഭിച്ചു; മല്‍സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി

  ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. മല്‍സ്യത്തൊഴിലാളികളും രംഗത്തുണ്ട്. രണ്ടു തോണികളുമായി രണ്ടുമണിക്കൂറാണ് ഇന്ന് തെരച്ചില്‍ നടത്തുക. എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് തിരച്ചില്‍ തുടങ്ങുന്നതെന്നും ഇനിയും കണ്ടെത്താനുള്ള 3 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തെരച്ചിലിന് പങ്കെടുക്കും. …

ഓടുന്ന കാറില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ പൂര്‍വ വിദ്യാര്‍ഥി പീഡനത്തിനിരയാക്കി; അര്‍ദ്ധനഗ്‌നയാക്കി റോഡില്‍ ഉപേക്ഷിച്ചു

    ആഗ്ര: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ആഗ്ര ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ചു പ്രതി കളഞ്ഞതായി പരാതിയിലുണ്ട്. പെണ്‍കുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കിട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിനു ശേഷം അര്‍ദ്ധനഗ്‌നയാക്കി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കോളേജില്‍ പഠിക്കുന്ന …

ഷിറിയ പുഴയിലെ അനധികൃത കടവും തോണികളും തകര്‍ത്തു; 15 ലോഡ് മണല്‍ പുഴയിലേക്ക് തള്ളി

  കാസര്‍കോട്: ഷിറിയ പുഴയില്‍ ഒളയത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടവ് പൊലീസ് തകര്‍ത്തു. കടവില്‍ ഉണ്ടായിരുന്ന തോണിയും ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. സ്ഥലത്തു കൂട്ടിയിട്ടിരുന്ന 15 ലോഡ് മണല്‍ ജെ.സി.ബി ഉപയോഗിച്ച് പുഴയിലേക്കു തന്നെ തള്ളി. തിങ്കളാഴ്ച രാത്രി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ മനോജ് എന്നിവരാണ് അനധികൃത കടവ് തകര്‍ത്തത്. വരും ദിവസങ്ങളിലും അനധികൃത മണല്‍ക്കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.

മോട്ടോര്‍ പമ്പ് മോഷ്ടാക്കളും രംഗത്തിറങ്ങി; ഷേണിയില്‍ നിന്നു മോഷണം പോയത് നാലു മോട്ടോറുകള്‍, ജാഗ്രത വേണമെന്ന് പൊലീസ്

കാസര്‍കോട്: മഴക്കാലക്കള്ളന്മാര്‍ക്കു പിന്നാലെ മോട്ടോര്‍ പമ്പ് മോഷ്ടാക്കളും രംഗത്തിറങ്ങി. ബദിയഡുക്ക, ഷേണിയില്‍ നിന്നു കഴിഞ്ഞ ദിവസം പോയത് നാലു മോട്ടോര്‍ പമ്പുകള്‍. സദാശിവ ആചാര്യയുടെ ഷെഡില്‍ നിന്നു രണ്ടു മോട്ടോറുകളും അബ്ദുള്ള, രഘുരാമ എന്നിവരുടെ വീടുകളില്‍ നിന്നു രണ്ടു മോട്ടോറുകളുമാണ് മോഷണം പോയത്. മോഷണം സംബന്ധിച്ച് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ് മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചു കടത്തി കൊണ്ടുപോയതെന്നു സംശയിക്കുന്നു. വേനല്‍ക്കാലങ്ങളില്‍ ജലസേചനത്തിനു ഉപയോഗിക്കുന്ന മോട്ടോറുകളാണ് …

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാം; നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

  കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടാമെന്ന് ഹൈക്കോടതി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഹജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ ഹര്‍ജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബഞ്ചിനെ …

റെയില്‍വേ സ്റ്റേഷന് സമീപം പ്ലാസ്റ്റിക് കത്തിക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

  കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത്. വിഷപ്പുക ശ്വസിച്ചു വേണം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കാന്‍. ആമയിഴഞ്ചന്‍ തോടിലെ വിഷയത്തില്‍ മാലിന്യം വലിച്ചെറിയുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു

  10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു. തമിഴ് നാട് തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീ(5)യാണ് മരിച്ചത്. വീടിന് അടുത്തുള്ള പെട്ടിക്കടയില്‍ നിന്നാണ് കാവ്യശ്രീ ശീതളപാനീയം വാങ്ങിയതെന്നു പറയുന്നു. ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം  ശ്വാസ തടസം സംഭവിച്ചു. തുടര്‍ന്ന് വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനാല്‍ അവിടെ നിന്ന് കൂടുതല്‍ …