കോഹിനൂര്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു; വിടവാങ്ങിയത് മുംബൈയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ

 

കാസര്‍കോട്: മുംബൈയിലെ പ്രമുഖ വ്യവസായിയും കുമ്പള, കൊടിയമ്മ കോഹിനൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ അബൂബക്കര്‍ ഹാജി (70)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊടിയമ്മ നൂര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ട്, മുഹിമ്മാത്ത്-മുംബൈ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ നൂര്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാനാണ്. മുംബൈയില്‍ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്.
ഭാര്യ: ആയിഷ. മക്കള്‍:മുഹമ്മദ് ഹനീഫ, അബ്ദുല്‍ റഹ്‌മാന്‍, ഖലീല്‍, അന്‍വര്‍, അമീര്‍, താജുദ്ദീന്‍, സാദിയ.
മരുമക്കള്‍: സാജിത, സഹദുറ, സുഹ്റ, ഷീമ, സഹന, അഹ്റാഫ് എ.കെ. സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, മൂസ ഹാജി, യൂസഫ് ഹാജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page