അബൂദബിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കർണാടകയിലെ ഉള്ളൾ പറ്റോരി സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്. അബൂദബിയിലെ സ്വകര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയാണ് അപകടം സംഭവിച്ചത്. ബനിയാസ് കേന്ദ്രീയ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിയുമ്മയാണ് മാതാവ്. നാസർ, നിസാർ, നിഹാസ്, അൻസാർ, സുഹാന എന്നിവർ സഹോദരങ്ങളാണ്.