നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലൂടെ ലോറി വഴിമാറി ഓടി, കാബിന്‍ കുടുങ്ങിയതിനാല്‍ അപകടം ഒഴിവായി, സംഭവം കരിവെള്ളൂരില്‍

കരിവെള്ളൂര്‍: ദേശീയപാത നിര്‍മാണം നടക്കുന്ന കരിവെള്ളൂരില്‍ കണ്ടെയ്നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറിലാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ടത്. കരിവെള്ളൂര്‍ ടൗണില്‍നിന്ന് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് ലോറി കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതക്ക് ശേഷം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന്‍ കുടുങ്ങിയത്. ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page