കണ്ണൂര്‍ മുഴക്കുന്നില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

 

കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകള്‍ സെല്‍മ (30) എന്നിവര്‍ ആണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ആണ് ഇവരെ വെട്ടിയത്.
സല്‍മയുടെ 12 വയസുകാരനായ മകന്‍ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ ഷാഹുല്‍ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂര്‍ ഗവ: ആശുപത്രിയിലേക്ക് മാറ്റി.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page