വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2.5 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി

 

കാസര്‍കോട്: വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റടക്കം രണ്ടുപേര്‍ തന്റെ 2.5 ലക്ഷം രൂപ തട്ടിയതായി വീട്ടമ്മയുടെ പരാതി. കാസര്‍കോട് പുലിക്കുന്ന് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ദിലീപ് ദിനേഷ്, ദിനേശ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. മായിപ്പാടി കുതിരപ്പാടി സ്വദേശിനി കെ നാഗവേണി ആണ് പരാതി നല്‍കിയത്. മകന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ആറുമാസത്തിനകം വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചതോടെ 2022 മെയ് മാസം എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് വഴി നാഗവേണി ഒരുലക്ഷം ദിലീപിന് അയച്ചുകൊടുത്തിരുന്നു. ഒന്നരലക്ഷം രൂപ ഗൂഗിള്‍ പേ വഴി പലതവണയായും അയച്ചു നല്‍കി. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണവും തിരിച്ചു ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം വീട്ടമ്മയെ വിസാ തട്ടിപ്പിനിരയാക്കി രണ്ടര ലക്ഷം തട്ടിയ ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ ഉദ്ദേഷ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരാതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നേരിടുന്ന പ്രതി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുമെന്നും ദീലീപിനെതിരെ നടപടിവേണമെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page