റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് 

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ ഭൂകമ്പം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

‘ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം’; പ്രചരിക്കുന്ന വിഡിയോക്ക് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്

  സ്വാതന്ത്ര ദിനത്തില്‍ ‘ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം’ എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാട്ടുമുണ്ട മാരമംഗലം അംഗനവാടിയില്‍ സ്വാതന്ത്ര ദിന പരുപാടിയോടനുബന്ധിച്ച് നടന്ന പതാകയുയര്‍ത്തലിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പതാകയുയര്‍ത്തിയപ്പോള്‍ കെട്ട് മുറുകിയെന്നും ഒരു കാക്ക പറന്നുവന്ന് സഹായിച്ചതോടെയാണ് പതാകയില്‍ പൊതിഞ്ഞ പൂക്കള്‍ അഴിഞ്ഞ് താഴേയ്ക്ക് വീണതെന്നുമാണ് വൈറല്‍ വീഡിയോവിലൂടെ പ്രചരിച്ചത്. ഇതില്‍ അല്‍ഭുതമുണ്ടെന്നാണ് പലരും കമന്റിട്ടത്. എന്നാല്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണെങ്കില്‍ കാക്ക വന്നിരിക്കുന്നത് കൊടിമരത്തിന് പിന്നിലെ തെങ്ങോലയിലാണെന്ന് മനസിലാകും. കുട്ടികളുടെ …

വീട്ടമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവിനെ പരിക്കേറ്റ നിലയിലും; മകനെ കാണാനില്ല; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കുണ്ടറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പുഷ്പലതയുടെ പിതാവ് ആന്റണിയേയും പരിക്കേറ്റനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ആന്റണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം പുഷ്പലതയുടെ മകന്‍ അഖിലിനെ വീട്ടില്‍ കാണാത്തത് സംശയമുണര്‍ത്തി. ഇരുവരെയും അഖില്‍ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി അഖിലിന് …

കര്‍ണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: വടക്കന്‍ കര്‍ണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളം, തമിഴ്‌നാടിനു മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, …

സ്‌നേഹാലയത്തില്‍ നിന്നു കാണാതായ അന്തേവാസിക്ക് ഡിവൈ.എഫ്.ഐ നേതാവും പൊലീസും തുണയായി;നന്ദി ചൊല്ലി സ്‌നേഹാലയം അധികൃതര്‍

  കാസര്‍കോട്: അമ്പലത്തറയിലെ വൃദ്ധ സദനത്തില്‍ നിന്നു കാണാതായ അന്തേവാസിയെ സി.ഐ.ടി.യു നേതാവിന്റെ നേതൃത്വത്തില്‍ കണ്ടെത്തി പൊലീസിനു കൈമാറി. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വൃദ്ധമന്ദിരം അധികൃതരെത്തി അന്തേവാസിയെ കൂട്ടിക്കൊണ്ടു പോയി. അമ്പലത്തറ സ്‌നേഹാലയത്തില്‍ നിന്നു കര്‍ണ്ണാടക സ്വദേശിയായ അന്തേവാസിയെ മൂന്നു ദിവസം മുമ്പാണ് കാണാതായത്. ഇതു സംബന്ധിച്ച് സ്‌നേഹാലയം അധികൃതര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രി നീലേശ്വരം, കരുവാച്ചേരിയില്‍ വച്ചാണ് അന്തേവാസിയെ സി.ഐ.ടി.യു നേതാവ് പ്രദീപനും നാട്ടുകാരും കണ്ടെത്തിയത്. അവശനിലയില്‍ …

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; സംസ്ഥാനത്തും പണിമുടക്ക് തുടങ്ങി

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കാഷ്വാലിറ്റി ഒഴികെ മറ്റു ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. 5 ദിവസമായി തുടരുന്ന സമരത്തില്‍ എയിംസ്, സഫ്ദര്‍ജങ്, ആര്‍എംഎല്‍ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിതവിഭാഗം ഒഴികെയുളളവ പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്ത് പലേടത്തും അവശരായ രോഗികള്‍ നിരാശയോടെ മടങ്ങുന്ന സാഹചര്യവുമുണ്ടായി. കേരളത്തില്‍ ഇന്നുരാവിലെ മുതല്‍ സമരം ആരംഭിച്ചു. വനിതാ ഡോക്ടര്‍ ബാലാല്‍സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് …

53ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച മയക്കുമരുന്ന്

  കണ്ണൂര്‍: 53.239 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, ഞാറ്റുവയല്‍ സ്വദേശിയും സെയ്ദ്‌നഗറില്‍ താമസക്കാരനുമായ എം.പി മന്‍സൂറി(35)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ മയക്കുമരുന്നിന് അഞ്ചു ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച കൊണ്ടുവന്ന മയക്കുമരുന്നുമായി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കൂട്ടുപ്പുഴ ചെക്കുപോസ്റ്റില്‍ വച്ചാണ് മന്‍സൂര്‍ അറസ്റ്റിലായത്. പൊലീസിനെ കണ്ട് ബസില്‍ നിന്നു ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇതിനിടയില്‍ …

തറവാട് ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തിരുട്ടുമുരുഗന്‍ അറസ്റ്റില്‍

  കണ്ണൂര്‍: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തമിഴ്‌നാട്, തിരുട്ടുഗ്രാമത്തിലെ മുരുഗന്‍ (42) അറസ്റ്റില്‍. കണ്ണൂര്‍, പള്ളിക്കുന്ന്, പള്ളിക്കുളത്തെ തറവാട് ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചാ കേസില്‍ വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവുമാണ് മുരുഗനെ അറസ്റ്റ് ചെയ്തത്. ജുലൈ 15നു ഉച്ചക്കാണ് കവര്‍ച്ച. കഴകപ്പുരയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് നെയ്‌വിളക്കുകള്‍ അടക്കമുള്ള ഓട്ടുപാത്രങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. എറണാകുളം ജില്ലയിലും തമിഴ്‌നാട്ടിലുമായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മുരുഗന്‍ കുറച്ചുകാലമായി കണ്ണൂര്‍ കാട്ടാമ്പള്ളിയിലാണ് താമസം.

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത!  ഇനി കേരളം മുഴുവന്‍ ഓടാം; പെര്‍മിറ്റില്‍ ഇളവ് വരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ മാറ്റം വരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. മുമ്പ് ഒരു ജില്ലക്കുള്ളില്‍ ഓടാന്‍ മാത്രമായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനുള്ള ഇളവും പെര്‍മിറ്റില്‍ നല്‍കിയിരുന്നു. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യ കമ്മിറ്റി …

കാര്‍ തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി; 26 പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ 26 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബ്ദുല്‍ നിസാമുദ്ദീ(25)ന്റെ പരാതി പ്രകാരം അക്ബര്‍, മമ്മിഞ്ഞി, ഉമ്പായി, സാക്കിര്‍, സയ്യിദ് നിസാം, നൂര്‍ജ തുടങ്ങി 26 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുബണൂരില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും കാറിനു നാശം വരുത്തിയതായും അബ്ദുല്‍ നിസാമുദ്ദീന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

റാണിപുരത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ണാടക സൂറത്ത്കല്ലിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

  കാസര്‍കോട്: കര്‍ണാടക സൂറത്കല്ലിലില്‍ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കര്‍സൂറത്കല്‍ എന്‍ഐടി യിലെ അരീബുദ്ദീന്‍(22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ രാവിലെ പെരുതടി അംഗണവാടിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിനടയില്‍പെട്ട വിദ്യാര്‍ഥിയെ പൂടംകല്ലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവര്‍ പൂടംകല്ല് ആശുപത്രിയില്‍ ചികില്‍സയിലാണ്. കര്‍ണാടകയില്‍ …

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉറുദു അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളിലേക്ക് പോകുമ്പോള്‍

  സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഉറുദു അധ്യാപിക മരിച്ചു. ഉള്ളാള്‍ സോമേശ്വര പിലാരു ദരന്ദബാഗിലു സ്വദേശിനി ഷാഹിദ(47) ആണ് മരിച്ചത്. കസ്ബയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മംഗളൂരു ഹാര്‍ബര്‍ റോഡിലെ വിആര്‍എല്‍ ഓഫീസ് കെട്ടിടത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. സ്‌കൂളിലേക്ക് പോകുകയായിരുന്ന ഷാഹിദയുടെ സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷാഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാര്‍ ഡ്രൈവര്‍ ദിബ്യാനന്ദിനെതിരെ കേസെടുത്തതായി വെസ്റ്റ് ട്രാഫിക് പൊലീസ് അറിയിച്ചു. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ …

ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍. നേതാവുമായ രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലന്‍സ് റെയ്ഡ്; പരിശോധന നടത്തുന്നത് കോഴിക്കോട്ട് നിന്നും എത്തിയ പ്രത്യേക സംഘം

  കാസര്‍കോട്: ബളാല്‍ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോടു നിന്നും എത്തിയ വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയാണ് റെയ്ഡിനു കാരണമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കുടുംബാംഗങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതിനു പിന്നാലെ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനത്തിനു പോയതിനു പിന്നാലെ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, കൊട്‌ലമുഗറു, തപ്പാടിയിലെ പരേതനായ പൂപ്പ പൂജാരിയുടെ മകന്‍ രാജീവ (50)യെയാണ് വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നുവത്രെ. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ രാജീവയെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ താഴെയിറക്കി മംഗല്‍പാടി ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: മാലതി. മക്കള്‍: ചേതന്‍, ദിശാന്‍.

ഉപനിഷത് സാഗരം ഛാന്ദോഗ്യോപനിഷത്ത് -9 അദ്ധ്യായം ആറ് ഖണ്ഡം എട്ട്

  മന്ത്രം ഒന്ന്: ഉദ്ദാലകോ ഹാരുണി: ശ്വേതകേതും പുത്രമുവാച സ്വപ്നാന്തം മേ സോമ്യ വിജാനീഹീതി, യത്രൈതക്ക് പുരുഷ: സ്വപിതി നാമസതാ സോമ്യ തദാ സമ്പന്നോ ഭവതി, സ്വമപീതോഭവതി, തസ്മാദേനം. സ്വപിതീ- ത്യാചക്ഷതേ, സ്വം ഹ്യപീതോഭവതി. സാരം: അരുണ പുത്രനായ ഉദ്ദാലകന്‍ തന്റെ പുത്രനായ ശ്വേതകേതുവിനോടു പറഞ്ഞു. ‘അല്ലയോ സൗമ്യ സ്വപ്നത്തിന്റെ അവസാനമായ സുഷുപ്തിയെക്കുറിച്ച് എന്നില്‍ നിന്ന് അറിഞ്ഞാലും. ഒരാള്‍ ഉറങ്ങുന്നു എന്നതിനര്‍ത്ഥം, അയാള്‍ തന്റെ സ്വരൂപമായ ആത്മചൈതന്യവുമായി താദാത്മ്യപ്പെടുന്നു എന്നാണ്. അവന്‍ തന്റെ സ്വന്തം ഭാവമായ ബോധത്തില്‍ …

ചിങ്ങം പിറന്നു; ഇനി കൊല്ലവർഷം 1200, പൂവിളികളുമായി പൊന്നോണം വരുന്നു

ഇന്ന് ചിങ്ങം ഒന്ന്. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ഒരു ചിങ്ങം കൂടി പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. പൂവേ …

ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ? വിദഗ്ധസംഘം മേഖലയിൽ പരിശോധന നടത്തും; ഇന്നത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു 

  മേപ്പാടി : ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ശനിയാഴ്ച പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധനക്ക് എത്തുന്നത്. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. ഉരുൾപൊട്ടൽ ബാധിച്ച പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. പുഞ്ചിരിമട്ടം മുതൽ ചാലിയാർ …

സർക്കാർ ജീവനക്കാർ കുറഞ്ഞത് അഞ്ചുദിവസത്തെ ശമ്പളം സംഭാവന ചെയ്യണം; സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി; അടുത്തമാസം മുതൽ തന്നെ പണം ഈടാക്കും

  തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. സമ്മതപത്രം നൽകിയ ജീവനക്കാരിൽ നിന്ന് അടുത്തമാസം മുതൽ തന്നെ പണം ഈടാക്കി തുടങ്ങും. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ തീരുമാനത്തിന് മുമ്പായി …