കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് തിരുവാഭരണം കവര്‍ന്നതിനു തൊട്ടു പിന്നാലെ

 

കണ്ണൂര്‍: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പാട്യം, പത്തായക്കുന്ന്, പീറ്റക്കണ്ടി വീട്ടില്‍ എന്‍. റിഥിക്കി(24)നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി എ.എസ്.പി.യുടെ സ്‌ക്വാഡും കതിരൂര്‍ പൊലീസും ചേര്‍ന്നാണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്.
ആഗസ്റ്റ് അഞ്ചിന് കതിരൂര്‍, ചോലന്‍ രയരോത്ത്, പയ്യമ്പള്ളി ക്ഷേത്രത്തിന്റെ ശ്രീ കോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ ലോക്കറ്റുകളും വെള്ളിമാലയും കവര്‍ന്ന കേസിലെ പ്രതിയാണ് റിഥിക്ക് എന്ന് പൊലീസ് പറഞ്ഞു. ഈ കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കതിരൂര്‍, കക്കറ, കീഴാറ്റില്‍ വൈരിഘാതക ക്ഷേത്രത്തിലും കവര്‍ച്ച നടന്നത്. പയ്യമ്പള്ളി ക്ഷേത്രത്തില്‍ നടന്ന രീതിയിലായിരുന്നു കക്കറ ക്ഷേത്രത്തിലെയും കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ ലോക്കറ്റും മോതിരവുമാണ് കവര്‍ന്നത്. ഇരു കവര്‍ച്ചകള്‍ക്കും പിന്നില്‍ ഒരേ ആള്‍ തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വ്യാഴാഴ്ച  വൈകിട്ട് മോഷ്ടാവ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page