മികച്ച നടന്‍ ഋഷഭ് ഷെട്ടി; നടി നിത്യാ മേനോന്‍, മാനസി; സിനിമ ആട്ടം

 

ന്യൂഡല്‍ഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോനെയും മാനസിയും മികച്ച നടികളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. മികച്ച ചിത്രമായി ആട്ടവും ജനപ്രിയ ചിത്രമായി കാന്താരയെയും തെരഞ്ഞെടുത്തു. മികച്ച തിരക്കഥ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം അര്‍ഹമായി. മാളികപ്പുറത്തില്‍ അഭിനയിച്ച ശ്രീപദ് മികച്ച ബാലതാരമായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. 2022 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

പ്രത്യേക ജൂറി പുരസ്‌കാരം: നടന്‍ – മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍).
മികച്ച ഛായാഗ്രാഹകന്‍: രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍)
മികച്ച ഗായകന്‍: അര്‍ജിത് സിങ്.
മികച്ച ഗായിക: ബോംബെ ജയശ്രീ.
ഗാനരചന: നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
പശ്ചാത്തലസംഗീതം: എ.ആര്‍.റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍)
സംഗീതസംവിധായകന്‍: പ്രീതം (ബ്ര്ഹാമാസ്ത്ര)
കോസ്റ്റ്യൂം: നിഖില്‍ ജോഷി പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
സഹനടി: നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍: പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
എഡിറ്റിങ്ങ്: ആട്ടം (മഹേഷ് ഭുവനേന്ദ്).
നൃത്തസംവിധാനം: ജാനി, സതീഷ് (തിരുച്ചിത്രാമ്പലം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page