ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടി; സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

 

തൃശ്ശൂര്‍: സംവിധായകൻ മേജർ രവിയ്ക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. ഇരിങ്ങാലക്കുട പൊലീസ് ആണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പന്ത്രണ്ടര ലക്ഷം രൂപ വാങ്ങി ധനകാര്യ സ്‌ഥാപനത്തെ കബളിപ്പിച്ചെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനം ഇന്ത്യയില്‍ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സേവനങ്ങള്‍ നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിച്ച് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. മേജര്‍ രവി, അനില്‍കുമാര്‍, അനില്‍കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ധനകാര്യ സ്‌ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page