ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്; സിനിമാ ലോകം മാഫിയകളുടെ പിടിയില്‍
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു. സിനിമാരംഗത്തെ ഞെട്ടിക്കുന്ന ഉള്‍ക്കളികള്‍ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. സിനിമ മേഖല നിയന്ത്രിക്കുന്നത് ക്രിമിനുകളാണെന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമാ രംഗത്തെ പ്രവര്‍ത്തകരും കമ്മീഷനെ അറിയിച്ചു. മാഫിയ സംഘങ്ങളും സിനിമാ മേഖലയെ നിയന്ത്രിക്കുന്നു. സിനിമ ലോകം ക്രിമിനലുകളുടെ പിടിയിലാണെന്നും ചൂഷണത്തില്‍ പ്രധാന നടന്മാരുമുണ്ടെന്നും ആര്‍ട്ടിസ്റ്റുകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വഴിവിട്ട കാര്യങ്ങള്‍ക്കു സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കാറുണ്ടെന്ന് ആര്‍ട്ടിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. …
Read more “ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്; സിനിമാ ലോകം മാഫിയകളുടെ പിടിയില്‍”