മുക്കുപണ്ടം വച്ച് 26കിലോ പണയസ്വര്‍ണ്ണം തട്ടിയെന്നു സംശയിക്കുന്ന ബാങ്ക് മാനേജര്‍ തെലുങ്കാനയില്‍ പിടിയില്‍

 

കോഴിക്കോട്: ബാങ്കില്‍ പണയം വച്ച 26 കിലോ സ്വര്‍ണ്ണം അത്രയും തൂക്കം വരുന്ന മുക്കുപണ്ടം പകരം വച്ച ശേഷം തട്ടിയെടുത്തുവെന്നു സംശയിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജറായിരുന്ന മധജയകുമാറിനെ തെലുങ്കാനയില്‍ നിന്നു കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
തട്ടിപ്പുവിവരം പുറത്തായതിനെത്തുടര്‍ന്ന് മധജയകുമാര്‍ ഒളിവിലായിരുന്നു. തമിഴ്‌നാട്, മേട്ടുപ്പാളയം സ്വദേശിയാണ് മധജയകുമാര്‍.
ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണാഭരണങ്ങളിലെ 42 അക്കൗണ്ടുകളില്‍ നിന്നാണ് 26 കിലോ സ്വര്‍ണ്ണം പകരം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതെന്നു സംശയിക്കുന്നു. തട്ടിപ്പാക്കിയ സ്വര്‍ണ്ണത്തിന് 17 കോടി രൂപ വില വരും.
മധജയകുമാറിനെ വടകര ബ്രാഞ്ചില്‍ നിന്നു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് കഴിഞ്ഞ ജുലൈയില്‍ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇയാള്‍ അവിടെ ജോലിയില്‍ പ്രവേശിക്കാതെ മുങ്ങുകയായിരുന്നുവെന്നു പറയുന്നു. വടകര ശാഖയില്‍ പുതുതായി എത്തിയ മാനേജര്‍ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയത്. എന്നാല്‍ പണയപ്പണ്ട തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും ഒരു സ്ഥാപനമാണ് ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചതെന്നും കഴിഞ്ഞ ദിവസം മധജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല താന്‍ ഒളിവിലല്ലെന്നും ലീവിലാണെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page