നിയമം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തി; പള്ളപ്പാടിയിലെ കാപ്പ കേസ് പ്രതി അറസ്റ്റില്‍

 

കാസര്‍കോട്: കാപ്പ നിയമം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തിയ കാപ്പ കേസ് പ്രതി അറസ്റ്റില്‍. നെട്ടണിഗെ, പള്ളപ്പാടി, ബൈത്തടുക്ക വീട്ടില്‍ ഉമറുല്‍ ഫാറൂഖി (31)നെയാണ് ആദൂര്‍ എസ്.ഐ കെ. വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയാണ് ഉമറുല്‍ ഫാറൂഖെന്ന് പൊലീസ് പറഞ്ഞു. ഇതു കണക്കിലെടുത്താണ് കണ്ണൂര്‍ നോര്‍ത്ത് സോണ്‍ ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം ഉമ്മര്‍ ഫാറൂഖിനെതിരെ കാപ്പ ചുമത്തി നാടുകടത്തിയത്. 2024 ജുലൈ 24 മുതല്‍ ഒരു വര്‍ഷത്തേക്ക് കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് നാടുകടത്തിയത്. ഇതു ലംഘിച്ച് കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page