ഡെറാഡൂണില്‍ സര്‍ക്കാര്‍ ബസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തരാഖണ്ഡ് പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മൂന്നു ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും ഡെറാഡൂണ്‍ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍ കാഷ്യറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്നു സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. ആഗസ്റ്റ് 12നായിരുന്നു സംഭവം. 17നാണ് വിവരം പൊലീസ് അറിഞ്ഞത്. 12ന് ബസ് ടെര്‍മിനലിലെ ബെഞ്ചില്‍ ഒറ്റക്കിരുന്ന പെണ്‍കുട്ടിയെ കുറിച്ചു പൊലീസ് ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികളായ ഹരിദ്വാര്‍ സ്വദേശികളായ ധര്‍മേന്ദ്ര കുമാര്‍ (32), രാജ്പാല്‍ (57), ഹരിദ്വാര്‍ ഭഗവാന്‍പൂരിലെ ദേവേന്ദ്ര (52), ഡെറാഡൂണിലെ രാജേഷ് സോങ്കര്‍(38), യു.പി ഫാറൂഖാബാദിലെ രവികുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page